Friday, April 19, 2024 11:10 pm

ജൈവവൈവിധ്യം ആഘോഷമാക്കി പച്ചക്കിളിക്കൂട്ടം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ചുള്ള പരിപാടികളുടെ പഞ്ചായത്ത്തല ഉദ്ഘാടനം ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ നടന്നു. പഞ്ചായത്തിലെ ജൈവവൈവിധ്യ പരിപാലന സമിതിയുടെ ആഭിമുഖ്യത്തില്‍ പച്ചക്കിളിക്കൂട്ടം എന്ന പേരില്‍ ഏകദിന പ്രകൃതി പഠനക്കളരി ഇളമണ്ണൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ സംഘടിപ്പിച്ചു. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലെ ഭൂമിത്രസേന ക്ലബ് പരിപാടിയുടെ നിര്‍വഹണം നടത്തി. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രസിഡന്റ് പി. രാജഗോപാലന്‍ നായര്‍ പരിശീലനക്കളരിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

Lok Sabha Elections 2024 - Kerala

ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍ സി. രാജ് മുഖ്യപ്രഭാഷണം നടത്തി. രുക്മിണിയമ്മ, തങ്കമ്മ, അനില്‍കുമാര്‍ എന്നീ തദ്ദേശവാസികള്‍ തേങ്ങോല, പ്ലാവില, ചീനിയില, പാള, വെള്ളയ്ക്ക എന്നിവ ഉപയോഗിച്ച് നാടന്‍ കളിപ്പാട്ടങ്ങളും നിത്യോപയോഗ സാധനങ്ങളും നിര്‍മ്മിക്കാന്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി. ഇടവേള സമയത്ത് തേന്‍ പാനീയവും കൊഴുക്കട്ടയും ആണ് കുട്ടികള്‍ക്ക് ലഘു ഭക്ഷണമായി നല്‍കിയത്. പാളയില്‍ വലിക്കല്‍ പരിപാടിയിലും കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തു. തുടര്‍ന്ന് ഹാന്‍ഡ് ലെന്‍സ് ഉപയോഗിച്ച് ഉറുമ്പ് നിരീക്ഷണവും പ്രകൃതി, സാഹിത്യം, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട മഴയറിവുകളും പങ്കുവെച്ചു. അശ്വിനി, പ്രസന്ന എന്നിവര്‍ കൃഷി മുഖ്യവിഷയമായുള്ള നാടന്‍ പാട്ടുകളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. വീട്ടുമുറ്റത്തെ ജൈവവൈവിധ്യം എന്ന വിഷയം ആസ്പദമാക്കി ക്വിസ് മത്സരം നടത്തി. പാട്ടും കളികളും പഠനവുമായി നടത്തിയ പരിശീലനക്കളരിയില്‍ അമ്പതില്‍ പരം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വാര്‍ഡ് അംഗങ്ങളായ ആര്‍.സതീഷ്‌ കുമാര്‍, ജി.രാജീവ്, ഷീലകുമാരി, മിനിപ്രസാദ്, ഷിഹാബ് എന്നിവര്‍ സംസാരിച്ചു. ജൈവവൈവിധ്യ പരിപാലന സമിതി കണ്‍വീനര്‍ ഡോ.ആര്‍.അഭിലാഷ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

17,280 താറാവുകളെ കൊന്നൊടുക്കി, നാളെ അണുനശീകരണം, രണ്ട് പഞ്ചായത്തുകളിലും കള്ളിങ് പൂര്‍ത്തിയായി

0
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച എടത്വ, ചെറുതന പഞ്ചായത്തുകളിൽ താറാവുകളെ കൊന്നു...

തൃശൂ‍ര്‍, ചാലക്കുടി, പത്തനംതിട്ട, തിരുവനന്തപുരത്തും പ്രചാരണം, പ്രിയങ്ക ഗാന്ധി നാളെ കേരളത്തിൽ

0
കൽപ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രിയങ്ക ഗാന്ധി നാളെ...

കണ്ണൂർ കല്യാശ്ശേരിയിൽ കള്ളവോട്ട് രേഖപ്പെടുത്തിയ സംഭവത്തിൽ റീപോളിം​ഗ് സാധ്യമല്ലെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ

0
കണ്ണൂർ: കണ്ണൂർ കല്യാശ്ശേരിയിൽ കള്ളവോട്ട് രേഖപ്പെടുത്തിയ സംഭവത്തിൽ റിപോളിം​ഗ് സാധ്യമല്ലെന്നും വോട്ട്...

കോഴിക്കോട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമിനെതിരെ പരാതിയുമായി യുഡിഎഫ്

0
കോഴിക്കോട്: കോഴിക്കോട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമിനെതിരെ പരാതിയുമായി യുഡിഎഫ്. എളമരം...