ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ “ക്രൂരമായ നടപടികൾ” സ്വീകരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ “ക്രൂരമായ നടപടികൾ” സ്വീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നരേന്ദ്ര മോദി സർക്കാരിനെതിരായ വിമർശനം അദ്ദേഹം ശക്തമാക്കി. കൂടാതെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ പൊലീസ് നടത്തിയ അതിക്രമങ്ങളിൽ കേന്ദ്ര സർക്കാറിനെ രൂക്ഷമായി അദ്ദേഹം വിമർശിച്ചു.

കേന്ദ്ര സർക്കാറിന് മെട്രോ സ്റ്റേഷനുകളും റോഡുകളും കടകളും അടക്കാമെങ്കിലും ചേദ്യപേപ്പർ ചോർച്ച മാത്രം തടയാനായില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി. മന്ത്രിയുടെ രാജിയിൽ ഉറച്ചുനിൽക്കാൻ തന്നെയാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. ‘മെട്രോ അടക്കൂ, റോഡുകൾ അടക്കൂ, കടകൾ അടക്കൂ, ഇന്റർനെറ്റ് അടക്കൂ, ഭക്ഷണത്തിനുള്ള സൗകര്യവും തടസ്സപ്പെടുത്തൂ. അവകാശങ്ങൾക്കായി പോരാടുന്ന വിദ്യാർഥികൾക്കെതിരെ ഇത്തരം ക്രൂരമായ നടപടികളാണ് സ്വീകരിച്ചത്. എന്നാൽ മോദിജി, നിങ്ങൾക്ക് ഒരു കാര്യം മാത്രം അടച്ചുപൂട്ടാൻ സാധിച്ചില്ല -അത് പേപ്പർ ചോർച്ചയാണ്’ -രാഹുൽ എക്സിൽ കുറിച്ചു.

പൊലീസ് അതിക്രമത്തിനിടെ പെല്ലറ്റ് കൊണ്ട് മുറിവേറ്റ യുവാവുമായി വെള്ളിയാഴ്ച രാഹുൽ മാധ്യമങ്ങൾക്കു മുന്നിലെത്തിയിരുന്നു. പ്രതിഷേധക്കാർക്കുനേരെ പെല്ലറ്റ് ഉപയോഗിച്ചില്ലെന്ന പൊലീസ് വാദമാണ് ഇതോടെ പൊളിഞ്ഞുവീണത്. അതേസമയം, ധർമേന്ദ്ര പ്രധാന്‍റെ രാജിക്ക് സർക്കാർ തയാറായില്ലെങ്കിൽ തുടർ ചർച്ചകളിൽ കാര്യമില്ലെന്ന് ശനിയാഴ്ച രാവിലെ സി.ജെ.പി പ്രതിനിധി അഷുതോഷ് രങ്ക അറിയിച്ചു. ധർമേന്ദ്ര പ്രധാന്‍റെ രാജിയിൽ വിട്ടുവീഴ്ചയില്ല. സർക്കാർ രാജി അംഗീകരിക്കുന്നില്ലെങ്കിൽ തുടർ ചർച്ചകളിൽ ഒരു കാര്യവുമില്ലെന്നും അഷുതോഷ് എക്സിൽ കുറിച്ചു.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30നാണ് സി.ജെ.പി പ്രതിനിധികളും സർക്കാറും മൂന്നാംഘട്ട ചർച്ച നടത്തുന്നത്. ധർമേന്ദ്ര പ്രധാൻ രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സി.ജെ.പിയും പ്രധാനെ കൈവിടില്ലെന്ന നിലപാടിൽ കേന്ദ്രവും ഉറച്ചുനിൽക്കുന്നതിനിടെയാണ് ചർച്ചക്ക് കളമൊരുങ്ങുന്നത്. ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ തീരുമാനം ഇന്ന് അറിയിക്കാമെന്നാണ് കേന്ദ്ര സർക്കാർ ഇന്നലെ നടന്ന ചർച്ചയിൽ വ്യക്തമാക്കിയത്. ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന ചർച്ച രണ്ട് മണിക്കൂർ നേരം നീണ്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...