എടത്വ പാലത്തിന് സമാന്തരമായി നടപ്പാലം നിർമ്മിക്കണം : എടത്വ വികസന സമിതി

For full experience, Download our mobile application:
Get it on Google Play

എടത്വ : എടത്വ പാലത്തിന് സമാന്തരമായി നടപ്പാലം നിർമ്മിക്കണമെന്ന് എടത്വ വികസന സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം എടത്വ പാലത്തിൽ കാറിടിച്ച് എതിർ വശത്തുകൂടി നടന്നുപോയ യുവതിക്ക് പരിക്കേറ്റിരുന്നു. പാലത്തിന്റെ  കൈവരിയിൽ ഇടിച്ചതിന്റെ ആഘാതം മൂലം കാറിന്റെ മുന്‍ ഭാഗം തകര്‍ന്നുവെങ്കിലും കാര്‍ നദിയിലേക്ക് വീഴാതിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവായി. ദക്ഷിണേന്ത്യയിലെ പ്രമുഖ ദേവാലയമായ എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിലെ പെരുന്നാൾ സമയത്ത് ജനത്തിരക്ക് കാരണം ഗതാഗതം തടസ്സപ്പെടുന്നത് പതിവാണ്. പാലത്തിന് വീതി കുറവായതിനാല്‍ ഒരു വാഹനം കടന്നുപോകുമ്പോൾ എതിരെ വരുന്ന വാഹനത്തിന് പോകാൻ കഴിയാതെ വരുന്നു.

ഒട്ടേറെ കാൽനട യാത്രക്കാരാണ് 55 വർഷം പഴക്കമുള്ള ഈ പാലം ഉപയോഗിക്കുന്നത്. പാലത്തിന്റെ ഒരു കരയിൽ കെ.എസ്.ആർ.ടി.സി. ഡിപ്പോ, സെന്റ് അലോഷ്യസ് കോളേജ്, മറുകരയിൽ ധനകാര്യ സ്ഥാപനങ്ങള്‍, സർക്കാർ ഓഫീസുകള്‍, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, വ്യാപാര സ്ഥാപനങ്ങള്‍, സ്കൂളുകള്‍ എന്നിവ പ്രവർത്തിക്കുന്നു. നടപ്പാലം നിർമ്മിക്കുമെന്ന് കഴിഞ്ഞ ഒരു ദശാബ്ദമായി ജനപ്രതിനിധികൾ പറയുന്നുണ്ട്. പല തവണ എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങൾ നടത്തുകയും ചെയ്തിരുന്നു.

നടപ്പാലം നിർമ്മിക്കുന്നതിന് മണ്ണ് പരിശോധന നടത്തിയതൊഴികെ യാതൊരു നടപടികളും മുന്നോട്ടുപോയില്ല. അമ്പലപ്പുഴ – പൊടിയാടി സംസ്ഥാന പാത നിർമ്മാണത്തിനിടയിൽ എടത്വ പാലത്തിന് സമാന്തരമായി നടപ്പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എടത്വ വികസന സമിതി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിവേദനം നല്കിയിരുന്നു. യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എടത്വ വികസന സമിതി പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ചെറുകാട്, ജനറല്‍ സെക്രട്ടറി ഡോ.ജോൺസൺ വാലയിൽ ഇടിക്കുള, ട്രഷറർ കുഞ്ഞുമോൻ പട്ടത്താനം എന്നിവർ ആവശ്യപ്പെട്ടു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം – ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസിന് ഒറ്റപ്പാലത്ത് സ്റ്റോപ്പ് അനുവദിച്ചതിന് പിന്നാലെ റെയിൽവേ സ്റ്റേഷനിൽ...

0
ഒറ്റപ്പാലം: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ എറണാകുളം–ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസിന് ഒറ്റപ്പാലത്ത് സ്റ്റോപ്പ് അനുവദിച്ചതിന്...

സുപ്രധാന അറിയിപ്പുമായി എയർ ഇന്ത്യ ; സൗദിയിലേക്കുള്ള എല്ലാ സർവീസുകളും താത്കാലികമായി നിർത്തി

0
ന്യൂഡൽഹി : ഹൂതി വിമതരുടെ അതിരൂക്ഷ ആക്രമണം നേരിടുന്ന സാഹചര്യത്തിൽ...

മാസപ്പടിക്കേസിൽ പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് അഭിഭാഷകൻ സുപ്രീം കോടതിയിൽ

0
ഡൽഹി : മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ...

നവംബറില്‍ ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില ഉയരുമെന്ന് പ്രവചനം

0
ന്യൂഡല്‍ഹി : നവംബറില്‍ ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില ഉയരുമെന്ന് പ്രവചനം. യുപിയടക്കമുള്ള...