അയിരൂർ സ്വദേശിയായ പോക്സോ കേസ് പ്രതിയെ കോയിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ കോയിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. അയിരൂർ – കാവുമുക്ക് മുതുമരത്തിൽ വീട്ടിൽ അമൽ എം.ശശി (29) യെയാണ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ ആറാം തീയതി ഇയാൾ പെൺകുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ സമീപിക്കുകയും ശല്യം ചെയ്യുകയുമായിരുന്നു. കുട്ടിയിൽ നിന്ന് വിവരങ്ങൾ മനസിലാക്കിയ രക്ഷിതാവ് കോയിപ്പുറം പോലീസ് സ്റ്റേഷനിൽ പരാതി നല്‍കുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

മുൻപും പലതവണ ഇയാൾ കുട്ടിയെ ഇത്തരത്തിൽ ശല്യം ചെയ്തിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കീഴ്വായ്പൂർ സർക്കിൾ ഇൻസ്പെക്ടർ സുരേഷ്‌ കുമാർ, എസ്.ഐ.അനൂബ് പി., ഉദ്യോഗസ്ഥരായ ഷെബാന, അനന്തു, പരശുറാം, ജയേഷ്, അരവിന്ദ് എന്നിവരങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്

0
കൊച്ചി : സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്. സമര പ്രഖ്യാപനം ഉടൻ...

പട്ടയഭൂമിയിൽ നിന്ന് മരംമുറിക്കാൻ അനുമതി ; കോട്ടയം സിസിഎഫിന്‍റെ വിവാദ ഉത്തരവ് പിൻവലിച്ചു

0
തിരുവനന്തപുരം : മുട്ടിൽ മോഡൽ മരം മുറിക്ക് ഇടയാക്കുന്ന കോട്ടയം സിസിഎഫിന്‍റെ...

എല്ലാവരും മാധ്യമപ്രവർത്തകരായാൽ അത് മറ്റുള്ളവർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും ; സുപ്രീം കോടതി

0
ന്യൂഡൽഹി : രാജ്യത്തെ ഓരോ പൗരനും മാധ്യമപ്രവർത്തകനാകാൻ തുടങ്ങിയാൽ അത് മറ്റുള്ളവർക്ക്...

പാംബ്ലയിൽ കണ്ടെത്തിയത് തമിഴ്നാട് സ്വദേശിയായ 18-കാരിയുടെ മൃതദേഹം ; കഴുത്തുഞെരിച്ച് കൊന്ന് പെട്രോളൊഴിച്ച് കത്തിച്ചത്...

0
അടിമാലി : ഇടുക്കി പാമ്പ്ള ചെക്ക്‌പോസ്റ്റിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ...