ആക്രികടകളില്‍ മോഷണം നടത്തിയിരുന്ന അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആക്രികടകളില്‍ മോഷണം നടത്തിയിരുന്ന അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. പഞ്ചാബ് സ്വദേശി നീരജ് പ്രസാദ് (29) ആണ് നൂറനാട് പോലീസിന്റെ പിടിയിലായത്. ചാരുംമൂട്ടിലെ എസ് ആന്‍ഡ് സി എന്ന ആക്രികടയില്‍ നിന്നും 35,000 രൂപ വിലവരുന്ന ഇരുമ്പ് സാധനങ്ങളും ചെമ്പുകമ്പികളും, മോട്ടോർ കോയിലുകളും കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അടഞ്ഞുകിടന്ന ഷോപ്പ് കുത്തിത്തുറന്നാണ് പ്രതി അകത്തു കയറി മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമല്ലാത്ത ഒരു രൂപമാണ് ലഭിച്ചത്. നൂറനാട് പോലീസിൽ കടയുടമ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതി അന്യസംസ്ഥാന തൊഴിലാളി ആണെന്ന് മനസിലാക്കി. അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് താമരക്കുളം ഭാഗത്തുള്ള ചുഴലിക്കൽ അമ്മ എന്ന ലോഡ്ജിൽ നിന്ന് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

പ്രതിയിൽ നിന്ന് മോഷണം പോയ ഇരുമ്പ് സാധനങ്ങളും ചെമ്പ് സാധനങ്ങളും കണ്ടെടുത്തു. മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് വേണ്ടി ആക്രിക്കടകളിൽ കയറി മോഷണം നടത്തി മറ്റ് സ്ഥലങ്ങളിൽ കൊണ്ടുപോയി വിറ്റ് പണം സമ്പാദിക്കുക എന്നുള്ളതായിരുന്നു പ്രതിയുടെ ലക്ഷ്യം. ചാരുംമൂട് ആക്രി കടകൾ കേന്ദ്രീകരിച്ചുള്ള മോഷണങ്ങളുടെ പിന്നിൽ ഇയാൾ ആണെന്ന് തെളിഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ മോഷണം പോയ കടയിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ റിമാൻഡ് ചെയ്തു. നൂറനാട് ഐ എസ് എച്ച് ഒ ശ്രീജിത്ത് പി, എസ് ഐ നിതീഷ്, എ എസ് ഐ രാജേന്ദ്രൻ, എസ് സി പി ഒ സിനു വർഗീസ്, സി പി ഒ മാരായ വിഷ്ണു, ജയേഷ്, പ്രവീൺ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...

സംസ്ഥാനത്ത് മഴക്കെടുതിയിൽ 11 മരണം; രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസവും പുരോഗമിക്കുന്നുവെന്ന് റവന്യു മന്ത്രി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ 11 പേർ മരണപ്പെട്ടു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും...