ഹോട്ട്‌സ്‌പോട്ടുകളിൽ രാത്രിയിൽ മിന്നൽ റെയ്ഡ് ; എംഡിഎംഎയുമായി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പീച്ചി കണ്ണാറ കാളക്കുന്ന് മണിവിലയത്ത് വീട്ടിൽ രാജീവ് മകൻ ശിവം കോലി (27) ആണ് പിടിയിലായത്. മയക്കുമരുന്ന് വിപണനം നടത്തുന്നവരെ കണ്ടെത്തുന്നതിന് തൃശൂർ എക്‌സൈസ് നടത്തിയ റെയ്ഡിലാണ് യുവാവ് പിടിയിലാകുന്നത്. കുട്ടികൾക്കിടയിൽ മയക്കുമരുന്ന് വിപണനം നടത്തുന്നവരെ കണ്ടെത്തുന്ന ഹോട്ട്‌സ്‌പോട്ടുകളിൽ രാത്രി സമയങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഇയാൾ കുടുങ്ങിയത്. സിന്തറ്റിക് ലഹരി വസ്തുക്കൾ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുവെന്നും ഉപയോഗം കൂടിയെന്നും തൃശൂർ ഇന്റലിജൻസാണ് വിവരം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് എക്‌സൈസ് ഇൻസപെക്ടർ അബ്ദുൾ അഷ്‌റഫും പാർട്ടിയുമാണ് പ്രതിയെ പിടികൂടിയത്. കണ്ണാറ, ചേരുംകുഴി, കാളക്കുന്ന് മേഖലകളിലെ പ്രധാന മയക്കുമരുന്ന് വിതരണക്കാരനാണ് പിടിയിലായ ശിവം കോലി.

ഇയാൾക്കെതിരെ മുൻപും മയക്കുമരുന്ന് കേസുകൾ നിലവിലുണ്ട്. ഇയാൾ വിൽപ്പന നടത്തിയ മയക്കുമരുന്ന് ഉപഭോക്താക്കളായ യുവാക്കളെയും ഓപ്പറേഷൻ ഹോട്ട്‌സ്പോട്ടിന്റെ ഭാഗമായി അറസ്റ്റ് ചെയ്തിട്ടുണ്ട്. റെയ്ഡ് സമയത്ത് ഉദ്യോഗസ്ഥരെ തള്ളി മാറ്റി രക്ഷപെടാൻ ശ്രമിച്ച ഇയാളെ വളഞ്ഞ് പിടികൂടുകയായിരുന്നു. ഇയാൾക്ക് മയക്കുമരുന്ന് നൽകുന്ന വലിയ സംഘം പിന്നിലുണ്ടെന്നാണ് എക്സൈസ് കണ്ടെത്തൽ. പ്രതി അവർക്ക് വേണ്ടി കാരിയർ ആയും പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...