സോഷ്യൽ മീഡിയയിൽ നിന്നും ഇടവേള ; വെളിപ്പെടുത്തലുമായി തിരികെയെത്തി കജോൾ

For full experience, Download our mobile application:
Get it on Google Play

മുംബൈ: സോഷ്യൽ മീഡിയയിൽ നിന്നും ഇടവേളയെടുക്കുന്നുവെന്ന് നടി കജോൾ പ്രഖ്യാപിച്ചിരുന്നു. ‘ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളിലൊന്നിനെ അഭിമുഖീകരിക്കുന്നു. ഒരിടവേള അനിവാര്യമാണ്‘ എന്ന പുതിയ പോസ്റ്റ് ഒഴികെ ബാക്കിയെല്ലാം താരത്തിന്റെ സോഷ്യൽ മീഡിയ പേജിൽ നിന്ന് രാവിലെ അപ്രത്യക്ഷമായിരുന്നു. തുടർന്ന്, നടിയ്ക്ക് പിന്തുണയുമായി നിരവധിയാളുകളാണ് രംഗത്തെത്തിയത്. എല്ലാം ശരിയാകുമെന്ന് ആരാധകർ താരത്തെ ആശ്വസിപ്പിച്ചു. ഭർത്താവ് അജയ് ദേവ്​ഗണുമായി എന്തെങ്കിലും പ്രശ്നമുണ്ടോയെന്നായിരുന്നു ചിലരുടെ സംശയം. ഇത് പുതിയ ചിത്രത്തിന്റെ പ്രമോഷനാണെന്നും ചിലർ അഭിപ്രായപ്പെട്ടു.

ഇപ്പോഴിതാ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി കജോൾ തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. ഒരു കൂട്ടം ആരാധകർ പ്രവചിച്ചതുപോലെ പുതിയ സീരിസിന്റെ പ്രമോഷനായിരുന്നു ഇത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ അവതരിപ്പിക്കുന്ന ‘ദി ട്രയൽ‘ എന്ന വെബ് സീരിസിന്റെ പ്രമോഷന്റെ ഭാ​ഗമായിട്ടാണ് താരം പോസ്റ്റുകൾ ആർക്കെെവ് ചെയ്തത്. ഇപ്പോൾ എല്ലാ പോസ്റ്റുകളും നടിയുടെ പേജിൽ കാണാം. വിചാരണ കഠിനമാകുമ്പോൾ തിരിച്ചുവരുന്നത് കൂടുതൽ കഠിനമാകുമെന്ന് സീരിസിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചുകൊണ്ട് നടി കുറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...