ഇരുതലമൂരിയുമായി തട്ടിപ്പ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടറടക്കം ഏഴ് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം; ഇരുതലമൂരി പാമ്പുമായി തട്ടിപ്പ് നടത്തുന്ന സംഘം മലപ്പുറം പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയില്‍. ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ അടക്കം ഏഴ് പേര്‍ ആണ് അറസ്റ്റിലായത്. കോടികള്‍ വില പറഞ്ഞുറപ്പിച്ച നാല് കിലോയോളം തൂക്കം വരുന്ന ഇരുതലമൂരി ഇവരില്‍ നിന്ന് കണ്ടെടുത്തു. തൂക്കത്തിനനുസരിച്ച് അന്താരാഷ്ട്രമാര്‍ക്കറ്റില്‍ കോടിക്കണക്കിന് രൂപ വില ലഭിക്കുന്നതാണ് ഇരുതലമൂരിയെന്ന പാമ്പ്. വിദേശത്ത് സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനാണ് പ്രധാനമായും ഇവയെ ഉപയോഗിക്കുക. വന്യജീവി സംരക്ഷണ നിയമപ്രകാരം ഇരുതലമൂരിയെ പിടിക്കുന്നതോ കൈവശം വയ്ക്കുന്നതോ വില്‍പ്പന നടത്തുന്നതോ കുറ്റകരമാണ്. എന്നാല്‍ ഇരുതലമൂരി, വെള്ളിമൂങ്ങ, എന്നിവ കൈവശം വച്ച് കോടികളുടെ തട്ടിപ്പ് നടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായും ഇത്തരം ഇടപാടുകള്‍ നടക്കുന്നതായും മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

പറവൂര്‍ വടക്കും പുറം കള്ളംപറമ്പില്‍ പ്രഷോബ്, തിരുപ്പൂര്‍ സ്വദേശികളായ രാമു, ഈശ്വരന്‍, വയനാട് വേങ്ങപ്പള്ളി കൊമ്പന്‍ വീട്ടില്‍ നിസാമുദ്ദീന്‍, പെരിന്തല്‍മണ്ണ തൂത സ്വദേശി കാട്ടുകണ്ടത്തില്‍ മുഹമ്മദ് അഷറഫ്, കണ്ണൂര്‍ തളിപ്പറമ്പ് പനക്കുന്നില്‍ ഹംസ, കൊല്ലം തേവലക്കര സ്വദേശി പാലക്കല്‍ വീട്ടില്‍ സുലൈമാന്‍കുഞ്ഞ് എന്നിവരാണ് അറസ്റ്റിലായത്. വില്‍ക്കാനുള്ള ശ്രമത്തിനിടെ മാനത്തുമംഗലം ജംഗ്ഷന് സമീപം വച്ച് ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ആണ് ഇരുതലമൂരിയെ പോലീസ് കണ്ടെത്തിയത്. പ്രഷോബ്, നിസാമുദ്ദീന്‍ എന്നിവരാണ് രാമു, ഈശ്വരന്‍ എന്നിവര്‍ മുഖേന നാലര ലക്ഷം രൂപയ്ക്കാണ് ആന്ധ്രയില്‍ നിന്ന് വാങ്ങിയ ഇരുതലമൂരി പാമ്പിനെ കേരളത്തിലെത്തിച്ചത്. ശേഷം വിവിധ ഏജന്റുമാര്‍ മുഖേന ആറുകോടിയോളം രൂപ വിലപറഞ്ഞുറപ്പിച്ച ശേഷം വില്‍പ്പനയ്ക്കായി പരിന്തല്‍മണ്ണയിലെത്തിക്കുകയായിരുന്നു.

പിടിയിലായ മുഹമ്മദ് അഷറഫ് വളാഞ്ചേരിയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ്. പ്രതികളേയും പാമ്പിനേയും തുടരന്വേഷണത്തിനായി പോലീസ് കരുവാരക്കുണ്ട് വനം വകുപ്പിന് കൈമാറി. ഇത്തരത്തില്‍ കോടികളുടെ തട്ടിപ്പ് നടത്തുന്ന ഈ സംഘത്തിലെ മറ്റു ഇടനിലക്കാരെ കുറിച്ച് സൂചന ലഭിച്ചതായും അവരുടെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പെരിന്തല്‍മണ്ണ ഡിവൈഎസ് പി. എം. സന്തോഷ് കുമാര്‍, സി.ഐ. പ്രേംജിത്ത് എന്നിവര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...