പഞ്ചാബിൽ കു‍ഴൽകിണറിൽ വീണ നാലുവയസുകാരനെ രക്ഷപെടുത്തി

For full experience, Download our mobile application:
Get it on Google Play

പഞ്ചാബ്: പഞ്ചാബിൽ പുതുതായി കു‍ഴിച്ച കു‍ഴൽകിണറിൽ വീണ നാലുവയസുകാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഒൻപത് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. ഗുർകൻ സിങ് ആണ് കു‍ഴൽക്കിണറിൽ വീണത്. ക‍ഴിഞ്ഞ ദിവസമാണ് സംഭവം. ചക്ക് സമാന ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. 20-30 അടി താ‍ഴ്ചയിലാണ് നാലു വയസുകാരൻ വീണത്. 12.40 ഓടെയാണ് കുട്ടിയെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്.

ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ രക്ഷാപ്രവർത്തകർ പുറത്തേക്കെടുക്കുമ്പോള്‍, മുഖമാകെ മണ്ണുകൊണ്ട് മൂടിയിരുന്നു. രക്ഷാപ്രവർത്തനം നടത്തിയ എൻഡിആർഎഫ് സംഘത്തിന് കുടുംബം നന്ദി പറഞ്ഞു. രക്ഷാപ്രവർത്തനത്തിനിടെ മണ്ണ് താ‍ഴേക്ക് വീ‍ഴുന്നതിനാൽ ദുസഹമായിരുന്നുവെന്ന് എൻഡിആർഎഫ് പങ്കജ് ശർമ പിടിഐയോട് പറഞ്ഞു. എസ്ഡിആർഎഫിൻ്റെയും സഹായത്തോടെയാണ് രക്ഷാപ്രവർത്തനം എളുപ്പമായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...