സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അവധിക്കാല ക്ലാസ് നടത്താന്‍ അനുമതി
ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വരെയുളള എല്ലാ സ്‌കൂളുകളും ട്യൂഷന്‍ സെന്ററുകളും തുറന്ന് പ്രവര്‍ത്തിക്കുന്നതിനും അവധിക്കാല ക്ലാസ് നടത്തുന്നതിനും ജില്ല കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അനുമതി നല്‍കി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഉഷ്ണതരംഗ മുന്നറിയിപ്പ്, കഠിനമായ ചൂടിനും ഈര്‍പ്പത്തിനുമുളള മുന്നറിയിപ്പ് എന്നിവ പുതുതായി ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവധിക്കാല ക്ലാസ് നിരോധിച്ചുളള ജില്ല കളക്ടറുടെ ഉത്തരവ് പിന്‍വലിച്ചത്.

പാചക വാതക സിലിണ്ടറുകളുടെ വിതരണം : അദാലത്ത് മെയ് 20ന്
ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ വിതരണം കാര്യക്ഷമമായും പരാതി രഹിതവുമായി നടത്തുന്നതിന് താലൂക്ക്തല ഓപ്പണ്‍ ഫോറം മെയ് 20 രാവിലെ 11 ന് റാന്നി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് റാന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 04735 227504.

കോഴ്സ് പ്രവേശനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യില്‍ അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ആന്റ് ഹ്യൂമന്‍ റിസോഴ്സ്മാനേജ്മന്റ് (ഒരു വര്‍ഷം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് (ഒരു വര്‍ഷം), ഡിപ്ലോമ ഇന്‍ മറൈന്‍ മെക്കാനിക്കല്‍ ഫിറ്റര്‍ (ആറ് മാസം) അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഓഫീസ് അഡ്മിനിസ്ട്രേഷന്‍ ആന്റ് എച്ച്ആര്‍എം (ആറ് മാസം) കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത – പ്ലസ് ടു/ബിരുദം ഫോണ്‍ – 7306119753

കേസ് വര്‍ക്കര്‍ ഒഴിവ്
സംസ്ഥാന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൊസൈറ്റി, ജില്ല ശിശു സംരക്ഷണ യൂണിറ്റ് ദിശ പത്തനംതിട്ട എന്നിവ ചേര്‍ന്ന് നടപ്പാക്കുന്ന കാവല്‍ പദ്ധതിയില്‍ ഒഴിവുള്ള കേസ് വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അവസാന തീയതി മെയ് 25. ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റ് പകര്‍പ്പും [email protected] മെയിലില്‍ അയയ്ക്കണം. ഫോണ്‍ – 9526769213 /9745591965

സ്വയം തൊഴില്‍ വായ്പ
സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപ വരെ ആറ് മുതല്‍ എട്ട് ശതമാനം വരെ പലിശ നിരക്കില്‍ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ, പിന്നാക്ക, പട്ടിക ജാതി, പട്ടിക വര്‍ഗ, പൊതുവിഭാഗത്തിലുളള വനിതകള്‍ക്ക് അപേക്ഷിക്കാം. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ വായ്പയും നല്‍കും. 18 നും 55 നും ഇടയില്‍ പ്രായമുളള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് വസ്തു / ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയില്‍ വായ്പ അനുവദിക്കും. WWW.kswdc.org വെബ് സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍ – 8281552350.

ദര്‍ഘാസ്
തിരുവല്ല താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ഒരു വര്‍ഷത്തേക്ക് ഓക്‌സിജന്‍, മറ്റ് വിവിധ വാതകങ്ങള്‍ എന്നിവയുടെ സിലിണ്ടര്‍ വിതരണത്തിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി മെയ് 25 രാവിലെ 11. ഫോണ്‍ – 0469 2602494.

ദര്‍ഘാസ്
തിരുവല്ല താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ പ്രൈമറി സാന്ത്വന പരിചരണ പദ്ധതിക്കായി ഭവന സന്ദര്‍ശനത്തിന് 1500 സിസിയില്‍ കുറഞ്ഞ ഫോര്‍ വീലര്‍ വാഹനം ലഭിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി മെയ് 29 ഉച്ചയ്ക്ക് 12 വരെ. ഫോണ്‍ – 0469 2602494.

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ : എന്‍ഡ്യുറന്‍സ് ടെസ്റ്റ് മെയ് 19 മുതല്‍
വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കാറ്റഗറി നമ്പര്‍ 211/2025, 213/2025, 250/2025, 253/2025, 255/2025 തസ്തികകളുടെ ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുളള എന്‍ഡ്യുറന്‍സ് ടെസ്റ്റ് (രണ്ട് കി.മീ ദൂരം ഓട്ടം) മെയ് 19,20,21,22 തീയതികളില്‍ രാവിലെ 5.15 മുതല്‍ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയം മുതല്‍ ഇളകൊളളൂര്‍ മഹാദേവ ക്ഷേത്രം വരെ നടത്തും. പിഎസ്‌സി സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖയുടെ അസലും മെഡിക്കല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റുമായി പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഹാജരാകണം. ഫോണ്‍ – 0468 2222665.

പോക്‌സോ സപ്പോര്‍ട്ട് പേഴ്‌സണ്‍മാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരുന്ന കുട്ടികള്‍ക്ക് വൈകാരികവും മാനസികവുമായി പിന്‍തുണ നല്‍കുന്നതിനും കേസുമായി ബന്ധപ്പെട്ട് നിയമപരമായ പ്രക്രിയയില്‍ ഇവരെ സഹായിക്കുവാനും കേസില്‍ ഇരകളാക്കപ്പെട്ട കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുവാനായി പോക്‌സോ സപ്പോര്‍ട്ട് പേഴ്‌സണ്‍ മാരുടെ പാനല്‍ രൂപീകരിക്കുന്നു. അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ ആറന്മുള, മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസിലും വനിത ശിശു വികസന വകുപ്പിന്റെ വെബ്‌സൈറ്റില്‍ (https://wcd.kerala.gov.in\) നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 12. ഫോണ്‍ – 0468-2319998 .

വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യത്തിലേക്ക് ടാക്‌സി പെര്‍മിറ്റുള്ള വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി മെയ് 23 ഉച്ചയ്ക്ക് 2.30. ഫോണ്‍ – 0468-2319998, 8281954196.

കരാര്‍ നിയമനം
നാഷണല്‍ ആയുഷ് മിഷന്‍ പ്രോഗ്രാം മാനേജ്മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിംഗ് യൂണിറ്റ് കരാര്‍ അടിസ്ഥാനത്തില്‍ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – കേരള സര്‍ക്കാരിന്റെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് / നാഷണല്‍ ആയുര്‍വേദ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പഞ്ചകര്‍മ്മ ചെറുതുരുത്തിയുടെ ഒരു വര്‍ഷ ആയുര്‍വേദ പഞ്ചകര്‍മ ടെക്‌നീഷ്യന്‍ കോഴ്സ്. പ്രായപരിധി 40 – 60 വയസില്‍ താഴെയുളള വിരമിച്ച ആയുര്‍വേദ തെറാപ്പിസ്റ്റുകള്‍ക്കും അപേക്ഷിക്കാം. ശമ്പളം – 14700 രൂപ / മാസം. അവസാന തീയതി മെയ് 22 വൈകിട്ട് അഞ്ച്. വെബ് സൈറ്റ്  www.nam.kerala.gov.in , ഫോണ്‍ – 0468 2995008.

മത്സ്യകുഞ്ഞ് വിതരണം
പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്‌സില്‍ കാര്‍പ്പ്, ഗിഫ്റ്റ് തിലോപ്പിയ ഇനം മത്സ്യകുഞ്ഞുങ്ങളെയും അലങ്കാര ഇനം മത്സ്യങ്ങളെയും രാവിലെ 11 മുതല്‍ വൈകിട്ട് നാലുവരെ വിതരണം ചെയ്യും. സര്‍ക്കാര്‍ നിരക്കില്‍ വില ഈടാക്കും. ഫോണ്‍ – 8943472882, 0468 2214589.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാലിന്യക്കൂമ്പാരമായി തിരുവല്ല റയില്‍വേ മേല്‍പ്പാലം

0
തിരുവല്ല: മാർത്തോമ്മാ അക്കാദമി - ആമല്ലൂർ റോഡിലെ റെയിൽവേ മേൽപ്പാലം മാലിന്യ...

ഓവര്‍ ലോഡും പൊട്ടാറായ ടയറുകളുമായി അടൂരില്‍ ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍

0
അടൂര്‍ : പൊട്ടാറായ ടയറുകളുമായി പാറയും മണ്ണും കയറ്റി തിരക്കുള്ള അടൂര്‍ നഗരത്തിലൂടെ ...

കരിമണല്‍ സമ്പത്ത് സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ജനങ്ങളെ ആകെ അണിനിരത്തി...

0
തിരുവനന്തപുരം: കേരള തീരത്തെ അമൂല്യമായ കരിമണല്‍ സമ്പത്ത് സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന...

ഗവിയില്‍ യുവതി കൊലചെയ്യപ്പെട്ട സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമാക്കണം ; മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി അഡ്വ.കെ.യു...

0
കോന്നി: ഗവിയിലെ അങ്കണവാടി ജീവനക്കാരിയായ മേനക ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട...