ഗൃഹപ്രവേശത്തിന് എത്തിയ നാലു വയസുകാരന്റെ സ്വർണമാല കവര്‍ന്നു ; യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ചൊക്ളി: ഗൃഹപ്രവേശത്തിന് എത്തിയ നാല് വയസുകാരന്റെ സ്വർണമാല കവർന്ന കേസിൽ യുവാവ് പിടിയില്‍. പെരിങ്ങത്തൂരിലെ കേളോത്ത് രവീഷിനെ (35) യാണ് ചൊക്ലി പോലീസ് സബ് ഇൻസ്പെക്ടർ പിപി ഷമീലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കളിച്ചുകൊണ്ടിരിന്ന കുട്ടിയെ ഓമനിക്കാനെന്ന മട്ടിൽ എടുത്ത രവീഷ് കുഞ്ഞിന്റെ കഴുത്തിൽ നിന്ന് രണ്ട് പവന്റെ സ്വർണമാല പൊട്ടിച്ചെടുക്കുകയായിരുന്നു.

ഗുരുജിമുക്കിനടുത്ത് താമസിക്കുന്ന രവീഷ് ബന്ധുവിന്റെ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുക്കാൻ പെരിങ്ങളം പ്രാഥമികാരോഗ്യ കേന്ദ്രത്തിനടുത്ത വീട്ടിലെത്തിയതായിരുന്നു. അടുത്തവീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ആശുപത്രി ആവശ്യത്തിനെന്ന വ്യാജേന നാദാപുരത്തെ കടയിൽ വിറ്റ സ്വർണമാല പോലീസ് കണ്ടെടുത്തിട്ടുണ്ട്. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കണ്ണൂരിൽ രക്ഷിതാക്കൾ പണം നൽകാത്തതിൽ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ട് യുവാവ്

0
കണ്ണൂർ: കണ്ണൂർ ആയിക്കരയിൽ രക്ഷിതാക്കൾ പണം നൽകാത്തതിൽ പ്രതിഷേധിച്ച് സ്വന്തം വീടിന്...

2018ലുണ്ടായ മഹാപ്രളയം മനുഷ്യ നിർമിതമാണെന്ന ശബ്ദ രേഖയിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: 2018ലുണ്ടായ മഹാപ്രളയം മനുഷ്യ നിർമിതമാണെന്ന ശബ്ദ രേഖയിൽ ക്രൈംബ്രാഞ്ച് അന്വേഷണം...

കള്ള് ഷാപ്പിൽ തർക്കം , ഒളിവിൽ പോയ പ്രതി പിടിയിൽ

0
മാന്നാർ: ഷാപ്പിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കയ്യിൽ കരുതിയിരുന്ന...

അടൂര്‍ മിത്രപുരത്ത് കാറുകള്‍ കൂട്ടിയിടിച്ചു ; ഒരു കാര്‍ കടയിലേക്ക് ഇടിച്ച് കയറി

0
അടൂര്‍ : അടൂര്‍ മിത്രപുരത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മറ്റൊരു കാറില്‍ ഇടിച്ച...