പ്രതിപക്ഷ കൂട്ടായ്മയുടെ കൺവീനർ സ്ഥാനം നിതീഷ് കുമാറിന് നൽകാൻ കോൺഗ്രസിൽ ആലോചന

For full experience, Download our mobile application:
Get it on Google Play

ദില്ലി: പ്രതിപക്ഷ കൂട്ടായ്മയുടെ കൺവീനർ സ്ഥാനം നിതീഷ് കുമാറിന് നൽകാൻ കോൺഗ്രസിൽ ആലോചന. യുപിഎ അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തുടർന്നു കൊണ്ട് കൺവീനർ സ്ഥാനം നിതീഷിന് നൽകാനാണ് ആലോചന. നവീൻ പട്നായിക്കിനെ ഒഡീഷയിലെത്തി നിതീഷ് കാണും. ജഗൻമോഹൻ റെഡ്ഡിയെ കാണാനും സമയം ചോദിച്ചു. പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർ​ഗെ പറഞ്ഞിരുന്നു. ഖർ​ഗെയുടെ വസതിയിൽ വെച്ചാണ് നിതീഷ് കുമാറും തേജസ്വി യാദവും രാ​ഹുൽ‌ ​ഗാന്ധിയും ചർച്ച നടത്തിയത്. ചർച്ച ഏകദേശം ഒന്നരമണിക്കൂറോളം നീണ്ടുനിന്നു.

പ്രതിപക്ഷ പാർട്ടികൾ‌ എല്ലാവരും ഒന്നിച്ച് നിൽക്കേണ്ട സമയമാണിതെന്നും ഖർ​ഗെ പറഞ്ഞു. സമാനമനസ്കരെ ഒരുമിച്ച് നിർത്തുമെന്നും നേതാക്കൾ വ്യക്തമാക്കി. 2024 ൽ തെരഞ്ഞെടുപ്പിനെ എല്ലാവരും ഒരുമിച്ച് നിന്ന് നേരിടണം. സമാനമനസ്കരായ എല്ലാവരെയും ഒന്നിപ്പിക്കണമെന്ന പൊതു അഭിപ്രായമാണ് ചർച്ചയിൽ ഉണ്ടായത്. പൊതുവായ ലക്ഷ്യത്തെക്കുറിച്ച് ചർച്ച ആവശ്യമാണ്. എല്ലാവരെയും ഒന്നിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ജനാധിപത്യ, മതേതര പാർട്ടികളെ ഒന്നിപ്പിക്കേണ്ട സാഹചര്യമുണ്ട്. വരും ദിവസങ്ങളിൽ തൃണമൂൽ കോൺ​ഗ്രസ് അധ്യക്ഷയും ബം​ഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുമായും അഖിലേഷുമായും ചർച്ച നടത്തുന്നുണ്ട്.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കടലിൽ വെച്ച് നെഞ്ചുവേദന ; മത്സ്യത്തൊഴിലാളിക്ക് രക്ഷകരായി അഴീക്കോട് കോസ്റ്റൽ പോലീസ്

0
അഴീക്കോട് : തൃശ്ശൂർ റൂറൽ കോസ്റ്റൽ പൊലീസിന്റെ മിന്നൽ വേഗത്തിലുള്ള ഇടപെടൽ...

വൈദ്യുതിയുടെ ലഭ്യതയിൽ ഇടിവ് ; ഇന്നും പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് പവർക്കട്ട്

0
തിരുവനന്തപുരം : എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന...

തൊപ്പിയുടെ കൂട്ടാളി മമ്മു പിടിയിൽ

0
കൊച്ചി: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിന്റെ കൂട്ടാളി മമ്മു പിടിയിൽ....

വിബി – ജി റാം ജി : ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ക്ക്...

0
പത്തനംതിട്ട : വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്റ് ആജീവിക...