സെബി ; സ്ഥാപക ദിനത്തിൽ പുത്തൻ ലോഗോ അനാച്ഛാദനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഡൽഹി: സ്ഥാപക ദിനത്തിൽ പുത്തൻ ലോഗോ പുറത്തിറക്കിയിരിക്കുകയാണ് മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). സ്ഥാപക ദിനത്തോടനുബന്ധിച്ച് മുംബൈയിലെ സെബിയുടെ ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ സെബിയുടെ മുൻ ചെയർമാൻമാരുടെയും ജീവനക്കാരുടെയും സാന്നിധ്യത്തിലാണ് പുതിയ ലോഗോ അനാച്ഛാദനം ചെയ്തത്. 1988 ഏപ്രിൽ 12-നാണ് സെബി സ്ഥാപിതമായത്.

സെബിയുടെ സമ്പന്നമായ പാരമ്പര്യങ്ങളുടെ സവിശേഷതകൾ സംയോജിപ്പിച്ചാണ് പുതിയ ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓഹരി വിപണിയിലെ നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാനും, വിപണിയുടെ വികസനം നിയന്ത്രിക്കാനും വേണ്ടിയാണ് സെബി സ്ഥാപിച്ചത്. കഴിഞ്ഞ 35 വർഷത്തിനിടയിൽ മാതൃകാപരമായ പ്രവർത്തനമാണ് സെബി കാഴ്ചവച്ചത്. കേന്ദ്ര ഗവൺമെന്റ് നിയമിക്കുന്ന ഒരു ചെയർമാൻ, 5 അംഗങ്ങൾ എന്നിവർ അടങ്ങിയതാണ് സെബിയുടെ ഡയറക്ടർ ബോർഡ്. മുംബൈക്ക് പുറമേ, ന്യൂഡൽഹി, കൊൽക്കത്ത, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലും സെബിക്ക് ഓഫീസുകൾ ഉണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...