പീഡനത്തിന് ഇരയായി പെണ്‍കുട്ടി ആത്മഹത്യ ചെയ്തു ; പ്രതിക്ക് 35 വര്‍ഷം തടവ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് മുപ്പത്തിയഞ്ച് വര്‍ഷം തടവ് വിധിച്ച് കോടതി. കൊല്ലം കരുനാഗപ്പള്ളി പോക്‌സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിയായ പക്കി സുനില്‍ എന്ന സുനില്‍കുമാറിനാണ് വിവിധ വകുപ്പുകളിലായി 35 വര്‍ഷം കോടതി ശിക്ഷിച്ചത്. 2017 ഓഗസ്റ്റിലാണ് കേസിനാസ്പദമായത് നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി താമസിക്കുന്ന വീട്ടിലെത്തി പ്രതി കടന്നു പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന കുറ്റത്തിനാണ് ശിക്ഷ.

പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു. പോലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ പ്രതി സൗദി അറേബ്യയിലേക്ക് കടന്നിരുന്നു. പ്രത്യേക പോലീസ് സംഘമാണ് പിന്നീട് പ്രതിയെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് 25 വര്‍ഷവും , എസ്‌സി, എസ്ടി വകുപ്പുകള്‍ പ്രകാരം ജീവപര്യന്തവുമാണ് ശിക്ഷ. നാലുലക്ഷം രൂപയും കെട്ടിവെക്കണം. ഇതില്‍ രണ്ടു ലക്ഷം രൂപ അതിജീവിതയുടെ അമ്മയ്ക്ക് നല്‍കണമെന്നും കോടതി വിധിയിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...