ഇടുക്കി മേരികുളത്തിനു സമീപം മദ്യ ലഹരിയിൽ സുഹൃത്തിനെ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി മേരികുളത്തിനു സമീപം മദ്യ ലഹരിയിൽ സുഹൃത്തിനെ കൊലപ്പെടുത്തി. ഡോർലാൻറ് ഭാഗത്ത് താമസിക്കുന്ന പുളിക്കമണ്ഡപത്തിൽ റോബിൻ തോമസ് (40) ആണ് മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന റോബിൻറെ സുഹൃത്ത് സോജനെ ഉപ്പുതറ പോലീസ് കസ്റ്റഡിയിലെടുത്തു. ഇടുക്കി മേരികുളം ഡോർലാൻ്റ് ഭാഗത്ത് താമസിക്കുന്ന റോബിൻ ആണ് കൊല്ലപ്പെട്ടത്. റോബിൻറെ വീടിനടുത്താണ് ഉപ്പുതറ സ്വദേശിയായ ഇടത്തിപ്പറമ്പിൽ സോജൻ വാടകക്ക് താമസിച്ചിരുന്നത്. സുഹൃത്തുക്കളായ ഇരുവരും ചേർന്ന് ക്രിസ്മസ് ദിനത്തിൽ മദ്യപിച്ചു. രാത്രിയായതോടെ ഇരുവരും തമ്മിൽ തർക്കവും കയ്യാങ്കളിയുമുണ്ടായി.

റോഡിൽ വെച്ച് കയ്യാങ്കളിക്കിടെ സോജൻ കല്ലുകൊണ്ട് റോബിൻറെ തലക്ക് അടിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന റോബിൻ പരിക്കേറ്റ് വഴിവക്കിൽ വീണു. ഇത് കാര്യമാക്കാതെ സോജൻ വീട്ടിലേക്ക് കയറിപ്പോയി. രാവിലെ പണിക്ക് പോകാൻ റോബിനെ വിളിക്കാൻ പിതൃസഹോദരൻറെ മകൻ എത്തിയപ്പോഴാണ് റോബിൻ റോഡരികിൽ മരിച്ചു കിടക്കുന്നത് കണ്ടത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി സോജനെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു. തന്നെ ആക്രമിച്ചപ്പോൾ തിരിച്ച് മർദ്ദിച്ചുവെന്നാണ് സോജൻ പോലീസിനോട് പറഞ്ഞത്. മൃതദേഹം ഇൻക്വസ്റ്റിനു ശേഷം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി. പ്രാഥമിക റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും സോജൻ്റെ അറസ്റ്റ് രേഖപ്പെടുത്തുക. അവിവാഹിതനായ റോബിൻ അച്ഛനോടൊപ്പമാണ് വീട്ടിൽ താമസിച്ചിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...