ആന്റണിക്ക് പാട്ടു കേള്‍ക്കാന്‍ മന്ത്രി ആന്റിയുടെ വക സമ്മാനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അഞ്ചാംക്ലാസുകാരനായ ആന്റണിക്ക് ഇഷ്ടമുള്ള പാട്ട് കേള്‍ക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വക ഒരു കൊച്ചുസമ്മാനം. ജന്മനാ ശാരീരിക വൈകല്യങ്ങള്‍ നേരിടുന്ന ആന്റണി സെബാസ്റ്റിയന് പാട്ടു കേള്‍ക്കാന്‍ എഫ്എം റേഡിയോയാണ് ആരോഗ്യമന്ത്രി സമ്മാനമായി നല്‍കുന്നത്. അമ്മ നീതുവിനൊപ്പം പത്തനംതിട്ട ജില്ലാ സ്റ്റേഡിയം ജംഗ്ഷനിലെ വാടകവീട്ടിലാണ് ആന്റണി താമസിക്കുന്നത്. ലൈഫ്മിഷനിലൂടെ വീട് ലഭിക്കുന്നതിന് അപേക്ഷ നല്‍കാന്‍ കളക്‌ട്രേറ്റില്‍ എത്തിയതാണ് നീതുവും മകന്‍ ആന്റണിയും.

ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി കളക് ട്രേറ്റിലെത്തിയ ആരോഗ്യമന്ത്രി വീണാജോര്‍ജ് വീല്‍ചെയറില്‍ ഇരിക്കുന്ന ആന്റണിയെ കണ്ടപ്പോള്‍ ഓടിയെത്തി വിശേഷങ്ങള്‍ തിരക്കി. ആന്റണിക്ക് ഏറെയിഷ്ടം പാട്ടുകള്‍ കേള്‍ക്കാനാണെന്ന് അമ്മ നീതു പറയവെയാണ് പാട്ടുകേള്‍ക്കാന്‍ ഒരു കൊച്ചുസമ്മാനം താന്‍ നല്‍കാമെന്ന് മന്ത്രി അറിയിച്ചത്. പാട്ട് കേള്‍ക്കാന്‍ എഫ്എം റേഡിയോ തരാമെന്നാണെന്ന് മന്ത്രി ആന്റി പറഞ്ഞതെന്ന് അമ്മ നീതു പറഞ്ഞപ്പോള്‍ നിറഞ്ഞ ചിരിയായിരുന്നു ആന്റണിയുടെ മുഖത്ത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...