ആലപ്പുഴയിൽ പക്ഷിപ്പനി ഭീതിക്കിടെ കാക്കകളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തി ; നാട്ടുകാർ പരിഭ്രാന്തിയിൽ…

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: പക്ഷിപ്പനി ഭീതി തുടരുന്ന മുഹമ്മയിൽ കാക്കകളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തി. മുഹമ്മ പഞ്ചായത്ത് നാലാം വാർ‌ഡിൽ കായിപ്പുറത്താണ് കഴിഞ്ഞ ദിവസം ചത്ത കാക്കകളെ കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ജില്ലാ വെറ്ററിനറി ഓഫീസർ ജോയ് ഫ്രാൻസിസിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി കാക്കയുടെ ജഡം പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയച്ചു. കഴിഞ്ഞ ദിവസം മുഹമ്മ പഞ്ചായത്ത് ഒമ്പതാം വാർഡിൽ പക്ഷിപ്പനിയെ തുടർന്ന് 3000ത്തിലധികം വളർത്തുപക്ഷികളെ കള്ളിംഗിന് വിധേയരാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കാക്കകളുടെ കൂട്ടക്കുരുതി ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ പ്രദേശത്ത് വളർത്തുപക്ഷികളെയെല്ലാം നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.

കഞ്ഞിക്കുഴിയിൽ ചിലയിടങ്ങളിൽ കോഴികളെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ഇതും പക്ഷിപ്പനിയാണെന്ന് അഭ്യൂഹങ്ങൾക്കിടയാക്കിയിട്ടുണ്ടെങ്കിലും പരിശോധനാഫലം ലഭിച്ചാൽ മാത്രമേ സ്ഥിരീകരണമുണ്ടാകുവെന്ന് ജില്ലാമൃഗസംരക്ഷണ വിഭാഗം അറിയിച്ചു.പക്ഷിപ്പനി നാടാകെ വ്യാപിച്ചിട്ടും ഉറവിടം കണ്ടെത്താനാകാതെ നട്ടംതിരിയുകയാണ് മൃഗസംരക്ഷണ വകുപ്പ്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പക്ഷിപ്പനി മേഖലകളിൽ നിന്ന് വനം വകുപ്പ് ശേഖരിച്ച 26 സാമ്പിളുകളുടെയും ഫലം നെഗറ്റീവായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടനാട് താലൂക്കിലും, പത്തനംതിട്ട ജില്ലയിലെയും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
ആലപ്പുഴ : കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. വെള്ളക്കെട്ട്...

അർജുൻ ആയങ്കിക്കായുള്ള സൈബർ പോലീസിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

0
കണ്ണൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പരാമർശം നടത്തിയെന്ന...

വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ കത്ത്; വിമര്‍ശനം ശക്തമാക്കാന്‍ പ്രതിപക്ഷം

0
തിരുവനന്തപുരം : വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ കത്തിനെതിരായ വിമര്‍ശനം...

തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം : തൃശൂരിലെ ഓഫിസിൽ നിന്ന് തട്ടിയത് 25 കോടി ;...

0
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനു കേന്ദ്ര നേതൃത്വം നൽകിയ ഫണ്ട് തട്ടിയെടുത്തതിനെക്കുറിച്ച്...