തലവെടി തിരുപനയനൂർ കാവ് ദേവി ക്ഷേത്രത്തിലെ കൃഷ്ണശിലാ ധ്വജം ദർശിക്കുവാൻ ചത്തീസ്ഗഡിൽ നിന്നും തീർത്ഥാടക സംഘം എത്തി

For full experience, Download our mobile application:
Get it on Google Play

തലവെടി: ആലപ്പുഴ ജില്ലയിൽ തലവെടി പഞ്ചായത്തിൽ തിരുപനയനൂർകാവ് ദേവി ക്ഷേത്രത്തിലെ കൃഷ്ണാ ശിലാ ധ്വജം ദർശിക്കുവാൻ ചത്തീസ്ഗഡിൽ നിന്നും തീർത്ഥാടക സംഘം എത്തി. 51പേരടങ്ങുന്ന ശബരിമല തീർത്ഥാടക സംഘം ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞാണ് ലോക പ്രശസ്തമായ കൃഷ്ണശില കൊടിമരം കാണുന്നതിനും ദേവീ ദർശനത്തിനുമായി കഴിഞ്ഞ ദിവസം എത്തിയത്. ക്ഷേത്രം മുഖ്യ കാര്യദർശി ബ്രഹ്മശ്രീ ആനന്ദൻ നമ്പൂതിരിയും സെക്രട്ടറി അജികുമാർ കലവറശ്ശേരിയും ക്ഷേത്ര ഭാരവാഹികളും ചേർന്ന് സംഘത്തെ സ്വീകരിച്ചു. ക്ഷേത്രദർശനം നടത്തിയ സംഘം കൃഷ്ണശില ധ്വജത്തോടൊപ്പം നിന്ന് ചിത്രങ്ങൾ പകർത്തിയാണ് മടങ്ങിയത്.

കേരളത്തിലെ ആദ്യ കൃഷ്ണാ ശിലാ ധ്വജത്തിന്  യൂണിവേഴ്സൽ റിക്കോർഡ് ഫോറം ഏഷ്യ ജൂറി ഡോ.ജോൺസൺ വി. ഇടിക്കുളയുടെ ശിപാർശയെ തുടർന്ന് ‘നിലവിൽ ഏറ്റവും ഉയരം കൂടിയ കൃഷ്ണശിലാ ധ്വജം ‘എന്ന അംഗികാരത്തോടെ ലോക റെക്കോഡിൽ ഇടം പിടിക്കുകയും സെപ്റ്റംബർ 27ന് ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള, യു.ആർ.എഫ് ചീഫ് എഡിറ്റർ ഗിന്നസ് ഡോ.സുനിൽ ജോസഫ് എന്നിവർ ചേർന്ന് ലോക റെക്കോർഡ് സർട്ടിഫിക്കറ്റും സമ്മാനിച്ചിരുന്നു.

44 അടി ഉയരമുള്ള കൃഷ്ണശില ധ്വജം കഴിഞ്ഞ ഏപ്രിൽ 3 ന് ആണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചത്. ഈ കൊടിമരത്തിൻ്റെ ആധാരശിലയുടെ ഭാരം 6 ടൺ ആണ്. നിറയെ കൊത്തുപണികൾ ഉള്ള കൊടിമരത്തിൻ്റെ ഏറ്റവും താഴെ ചതുരാകൃതിയിലും അതിന് മുകളിൽ 8 കോണുകളും അതിന് മുകളിൽ 16 കോണുകളും ഏറ്റവും മുകളിൽ വൃത്താകൃതിയിലുമാണ് നിർമ്മാണം.തിരുവൻവണ്ടൂർ തുളസി തീർത്ഥത്തിൽ ബാലു ശില്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം 88 ദിവസം കൊണ്ട് 792 ആളുകളുടെ ശ്രമഫലമായിട്ടാണ്  നിർമ്മാണം പൂർത്തികരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ പ്രതിഭാസം : കടലാക്രമണ മുന്നറിയിപ്പ് ; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

0
കൊല്ലം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ തീരദേശ ജില്ലകളിലും...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം നടത്തി ഇന്ത്യൻ വംശജനായ നാസ...

0
തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം...

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് ജിഎസ്ടി തട്ടിപ്പ് ; എസ്ഐടി ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ജി എസ്...

ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ചേർത്തത് സോപ്പുപൊടി ; 40 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
പാട്‌ന : ബിഹാറിലെ നളന്ദയിൽ ഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജന്റ് പൊടി...