പേരൂർക്കട മാനസികോരോഗ്യകേന്ദ്രത്തിലെ രോഗിയുടെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പേരൂർക്കട മാനസികോരോഗ്യകേന്ദ്രത്തിലെ രോഗിയുടെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആശുപത്രിയിൽ വച്ചുണ്ടായ പരിക്കാണ് മരണകാരണമെന്നാണ് പോലീസിന്റെയും നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ആറ് ആശുപത്രി ജീവനക്കാരെ പോലീസ് ചോദ്യംചെയ്യുന്നു. നവംബർ 29 ആം തീയതി വൈകുന്നേരത്തോടെയാണ് മാനസീകാരോഗ്യകേന്ദ്രത്തിലെ സെല്ലിൽ
ശാസ്താംകോട്ട സ്വദേശി സ്മിതാകുമാരിയെ ആശുപത്രി സെല്ലിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആശുപത്രിൽ വച്ച് ജീവനക്കാർ മർദ്ദിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി.

തുടർന്ന് നടത്തിയ പ്രാഥമിക പോസ്റ്റുമോർട്ടം പരിശോധനയിലാണ് തലയിലേറ്റ പരിക്കാണ് മരണകാരണമെന്ന് വ്യക്തമായത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ജീവനക്കാരെ ചോദ്യംചെയ്യുകയും ചെയ്തു. 26ന് വൈകീട്ടാണ് സമിതാകുമാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാർഡിൽ വച്ച് അസ്വാസ്ഥ്യം പ്രകടിപ്പിച്ച സ്മിതയെ പിന്നീട് സിംഗിൾ റൂമിലേക്ക് മാറ്റി. മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് മരണകാരണമായ ക്ഷതം തലയ്ക്കേറ്റതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പറുയുന്നു. പരിക്ക് എങ്ങനെ സംഭവിച്ചു എന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്.

ആശുപത്രിയിൽ ജീവനക്കാരുമായുണ്ടായ പിടിവലിക്കിടയിലാണോ പരിക്കേറ്റത്. രോഗി സ്വയം തല ഭിത്തിയിൽ ഇടിച്ച് പരിക്കേൽപ്പിച്ചതോ? ഈക്കാര്യം കണ്ടെത്താൻ ജീവനക്കാരെയും ഫൊറൻസിക് പരിശോധനയ്ക്കും വിധേയരാക്കി. കാര്യങ്ങൾ കൂടുതൽ വ്യക്തമാകാൻ ഫൊറൻസിക് വിഭാഗത്തിലെ ഡോക്ടർമാർ സ്ഥലപരിശോധനയും നടത്തണമെന്നാണ് പോലീസിന്റെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ

0
അബുദാബി: ഇറാനിൽ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെ...

7.32 കോടിയുടെ ബ്ലീച്ചിംഗ് പൗഡർ അഴിമതി: അന്വേഷണത്തിൽ ആരോഗ്യമന്ത്രിക്ക് അതൃപ്തി

0
തിരുവനന്തപുരം: ബ്ലീച്ചിംഗ് പൗഡർ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന്...

കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കും ; കൗമാരക്കാർക്കായി ടീൻ ചാറ്റ് ജി.പി.ടി.

0
സാൻ ഫ്രാൻസിസ്‌കോ : 13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി 'ചാറ്റ്...

ശ്രീറാം മോഡല്‍ തട്ടിപ്പ് മുമ്പും : കോട്ടയം കുഞ്ഞച്ചന്റെ ബ്ലയിഡ് കമ്പനിയില്‍ H.O ഗോള്‍ഡ്‌...

0
കൊച്ചി : മുമ്പ് ഇടപാടുകള്‍ നടത്തിയവരുടെ വ്യക്തിഗത രേഖകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച്...