റോഡരികിൽ ശബരിമലയുടെ തനിപകർപൊരുക്കി കൊല്ലം പട്ടാഴിയിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: റോഡരികിൽ ശബരിമലയുടെ തനിപകർപൊരുക്കി കൊല്ലം പട്ടാഴിയിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ. നാട്ടുകാരുടെ സഹായത്തോടെയാണ് കുട്ടികൾ വിസ്മയം തീർത്തത്. പനയനം മുരുകൻ കോവിലിന് സമീപം താമരക്കുടി വിവിഎച്ച്എസ്എസിൽ പത്താം ക്ലാസിൽ പഠിക്കുന്ന സഞ്ജയും നാല് സുഹൃത്തുക്കളും ചേർന്ന് നിർമ്മിച്ച മിനി ശബരിമല. വലിയമ്പലമേടും അഴുതാ നദിയും കല്ലിടാംകുന്നും നിലയ്ക്കലും പമ്പയും ത്രിവേണി സംഗമവും ശബരീശ സന്നിധിയും വരെ. കെ എസ് ആർ ടി സി ബസും തട്ടുകടയുമുണ്ട്. കാർഡ് ബോർഡും അലങ്കാര പേപ്പറും ഫെവികോളും കൊണ്ടാണ് ഈ അത്ഭുതമൊരുക്കിയത്.

സന്നിധാനം നിര്‍മിക്കാനായിരുന്നു ഏറ്റവും ബുദ്ധിമുട്ടെന്ന് സഞ്ജു പറഞ്ഞു. ഫോട്ടോകളും വീഡിയോയുമൊക്കെ നോക്കിയാണ് ചെയ്തത്. 6500 രൂപ ചെലവ് വന്നു. നാട്ടുകാരും വീട്ടുകാരും പിന്തുണയുമായി കൂടെയുണ്ടായിരുന്നുവെന്ന് സഞ്ജു പറഞ്ഞു. ചെലവായ തുക പിരിവിട്ട് നാട്ടുകാർ കുട്ടിക്കൂട്ടത്തിന് നൽകി. മിനി ശബരിമല ഹിറ്റായതോടെ മറ്റൊരു ആഗ്രഹം കൂടിയുണ്ട് സംഘത്തിന്. അടുത്ത വര്‍ഷം നേരില്‍ പോയി കണ്ടിട്ട് പന്തളം രാജകൊട്ടാരവും ചെയ്യുമെന്ന് കുട്ടിക്കൂട്ടം പറയുന്നു. മകരവിളക്കുവരെ നാട്ടുകാർക്കും യാത്രക്കാർക്കും കാണാനായി പ്രദർശനം തുടരാനാണ് തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തായ്‌ലൻഡിൽ നഴ്സറിക്ക് നേരെ വെടിവെപ്പ് ; അധ്യാപിക കൊല്ലപ്പെട്ടു

0
ബാങ്കോക്ക്: കിഴക്കൻ തായ്‌ലൻഡിൽ നഴ്സറിക്ക് നേരെയുണ്ടായ വെടിവയ്പിൽ അധ്യാപിക കൊല്ലപ്പെട്ടു....

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

മന്ദമരുതി – വെച്ചൂച്ചിറ റോഡിന്റെ രണ്ടാം ഘട്ട ടാറിങ് അനിശ്ചിതത്വത്തിൽ : അപകട ഭീഷണിയായി...

0
റാന്നി : ബി.എം. & ബി.സി. നിലവാരത്തിൽ പുനർനിർമ്മിക്കുന്ന മന്ദമരുതി -...

പെയിന്റ് ബക്കറ്റിൽ കഞ്ചാവ് സൂക്ഷിച്ചു ; 16 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

0
കൊച്ചി: കൊച്ചിയിൽ പെയിന്റ് ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 16 കിലോഗ്രാം...