നിർത്താതെ പോയ ബസ് ജീവനക്കാരെ നിയമപരമായി നേരിട്ട് കണ്ണൂരിലെ ഒരുകൂട്ടം വിദ്യാർത്ഥികൾ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : നിർത്താതെ പോയ ബസ് ജീവനക്കാരെ നിയമപരമായി നേരിട്ടിരിക്കുകയാണ് കണ്ണൂരിലെ ഒരുകൂട്ടം വിദ്യാർത്ഥികൾ. കഴിഞ്ഞ ദിവസം കണ്ണൂർ ഇരിട്ടി ആർടി ഓഫീസിൽ പരാതിയുമായി അഞ്ച് പേരെത്തി. സ്കൂൾ യൂണിഫോമിലായിരുന്നു വരവ്. നിർത്താതെ പോയ സ്വകാര്യ ബസിനെക്കുറിച്ചുള്ള പരാതിയായിരുന്നു ഈ കുട്ടിക്കൂട്ടത്തിന് ഉദ്യോ​ഗസ്ഥരോട് പറയാനുണ്ടായിരുന്നത്. പരാതി പറഞ്ഞു തീർന്ന് ഉടനെ ഉദ്യോ​ഗസ്ഥർ നടപടി എടുക്കുകയും ചെയ്തു. ഇരിട്ടി ഹൈസ്കൂളിൽ ഏഴിലും എട്ടിലും പഠിക്കുന്ന അഞ്ച് കുട്ടികളാണ് പരാതിയുമായി ആർ ടി ഓഫീസിലെത്തിയത്. സ്കൂൾ വിട്ട ശേഷം ബസിന് കാത്തിരുന്നു. പക്ഷേ അടുത്ത ബസിന് പോരെന്നും പറഞ്ഞ് നാട്ടിലേക്കുളള സ്വകാര്യ ബസ് കയറ്റാതെ പോയി. പതിവായി ഇങ്ങനെ സംഭവിക്കുന്നതാണ്. എന്നാൽ എന്നത്തെയും പോലെ ഇതങ്ങനെ വെറുതെ വിട്ടാൽ ശരിയാകില്ല എന്ന് അവർ തീരുമാനിച്ചു.

പരാതിയുമായി ‌ആർടി ഓഫീസിലേക്ക്. ജോയിന്‍റ് ആർടിഓയെയും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെയും കണ്ടു. കാര്യങ്ങൽ കൃത്യമായി പറഞ്ഞു മടങ്ങിപ്പോയി. കുട്ടകളുടെ പരാതി ഉദ്യോ​ഗസ്ഥർ വെച്ചു താമസിപ്പിച്ചില്ല. ഉടനെ തന്നെ  ബസ് ഉടമയെയും ജീവനക്കാരെയും വിളിച്ചുവരുത്തി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. നടപടി അറിയിക്കാൻ ജോയിന്‍റ് ആർടിഓ നേരിട്ട് സ്കൂളിലെത്തി. പരാതിക്കാരെ കണ്ടു ബസ് നിർത്തുന്ന കാര്യത്തിൽ തീരുമാനമായി എന്നറിയിച്ചു. പരാതിയുമായി ഇനി കുട്ടികൾക്ക് നേരിട്ട് ഓഫീസിലെത്തേണ്ടി വരില്ലെന്നാണ് ഉറപ്പ് നൽകിയത്. ബസ് നിർത്തിയില്ലെങ്കിൽ അപ്പോൾ നോക്കാമെന്നും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...