രാജ്കോട്ട് : ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യക്ക് വീണ്ടും തിരിച്ചടിയായി മറ്റൊരു താരം കൂടി പരിക്കേറ്റ് പുറത്ത്. പുറംവേദന മൂലം ബുദ്ധിമുട്ടുന്ന മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്ക് പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ രണ്ട് ടെസ്റ്റിലും കളിച്ച ശ്രേയസിന് ബാറ്റിംഗില്‍ തിളങ്ങാനായിരുന്നില്ല. ഇതോടെ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യൻ ടീമില്‍ സ്ഥാനമുണ്ടാകുമോ എന്ന ആശങ്കകള്‍ക്കിടെയാണ് പരിക്കും താരത്തെ പിടികൂടുന്നത്. കഴിഞ്ഞ വര്‍ഷം പുറം വേദനക്ക് ശസ്ത്രക്രിയക്ക് വിധേയനായിട്ടുള്ള ശ്രേയസിന് വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിനുശേഷമാണ് വീണ്ടും പുറം വേദന അനുഭവപ്പെട്ടത്. ശ്രേയസിന് രാജ്കോട്ടില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന് പുറമെ പരമ്പര മുഴുവനായും നഷ്ടമാകുമോയെന്ന് വരും ദിവസങ്ങളിലെ വ്യക്തമാവു. മൂന്നാം ടെസ്റ്റിനായി രാജ്കോട്ടിലേക്ക് പോകുന്ന ഇന്ത്യൻ ടീമിനൊപ്പം ശ്രേയസ് ഉണ്ടാകില്ല. ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കായിരിക്കും ശ്രേയസ് പോകുകയെന്നാണ് കരുതുന്നത്.
30 പന്തുകളൊക്കെ നേരിട്ടു കഴിയുമ്പോഴേക്കും തനിക്ക് കടുത്ത പുറംവേദന അനുഭവപ്പെടുന്നതായും ഫോര്‍വേര്‍ഡ് ഡിഫന്‍സീവ് ഷോട്ട് കളിക്കാന്‍ ബുദ്ധിമുട്ടുന്നതായും ശ്രേയസ് രണ്ടാം ടെസ്റ്റിനുശേഷം ബിസിസിഐ മെഡിക്കല്‍ സംഘത്തെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ശസ്ത്രക്രിയക്ക് ശേഷം ആദ്യമായാണ് ശ്രേയസിന് വീണ്ടും പുറംവേദന അനുഭവപ്പെടുന്നത്. പരിക്കുമൂലം കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ പൂര്‍ണമായും നഷ്ടമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ കൂടിയായ ശ്രേയസിന് ഇത്തവണ ഐപിഎല്ലില്‍ കളിക്കാനാകുമോ എന്ന കാര്യത്തിലും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ശ്രേയസിന്‍റെ അഭാവത്തില്‍ മൂന്നാം ടെസ്റ്റില്‍ സര്‍ഫറാസ് ഖാന് പ്ലേയിം ഇലവനില്‍ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഇരു ടീമുകളും ഓരോ ടെസ്റ്റ് വീതം ജയിച്ച് ഇപ്പോള്‍ പരമ്പരയില്‍ തുല്യത പാലിക്കുകയാണ്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
—
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
—
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.































