കാട്ടുപന്നിക്കൂട്ടം ബൈക്കിന് കുറുകെ ചാടി ; വാഹനം നിയന്ത്രണം വിട്ട് ഇടിച്ച് യുവാവിന് പരിക്ക്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കാട്ടുപന്നിക്കൂട്ടം ബൈക്കിന് കുറുകെ ചാടിയതോടെ ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് ഇടിച്ച് യുവാവിന് പരിക്ക്. മലപ്പുറം മമ്പാട് സ്വദേശി ഷഹബാസിന് സാരമായി പരിക്കേറ്റു. മമ്പാട് ഓടായിക്കലിൽ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. കൊല്ലം ജില്ലയിലെ ചടയമംഗലം പോരേടം മേഖലകളിൽ പട്ടാപ്പകലും പന്നിശല്യം രൂക്ഷമായതിന്‍റെ വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. കച്ചവട സ്ഥാപനങ്ങളിലടക്കം കൂട്ടത്തോടെയാണ് കാട്ടു പന്നികൾ എത്തുന്നത്.

ഇന്നലെ ചടയമംഗലത്തെ കടയിലെത്തിയ കാട്ടുപന്നിക്കൂട്ടത്തിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പട്ടാപ്പകലാണ് കൂട്ടത്തോടെ കാട്ടുപന്നികൾ ചടയമംഗലത്തെ കടയിലെത്തിയത്. ജീവനക്കാ‌ർ ഭയത്തോടെ ഓടിയൊളിക്കുകയായിരുന്നു. എന്നാൽ കടയ്ക്ക് പുറത്തുണ്ടായിരുന്ന നാട്ടുകാർ ഓടിയെത്തി കാട്ടുപന്നികളെ തുരത്തി. കൂട്ടത്തിലൊരാൾ കാട്ടുപന്നിയെ ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. കാട്ടുപന്നികൾ പുറത്തേക്കോടിയതോടെയാണ് ജീവനക്കാർക്ക് ആശ്വാസമായത്. കാട്ടുപന്നിയാക്രമണം രൂക്ഷമായിട്ടും പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...