ഷിഹാബുദ്ദീനെ ന്യായീകരിച്ച് അക്യുപങ്‌ചർ സംഘടന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം നേമത്ത് വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അക്യുപങ്‌ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീനെ ന്യായീകരിച്ച് സംഘടന. ഷിഹാബുദ്ദീൻ്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ഇന്ത്യൻ അക്യുപങ്‌ചർ പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ. സമൂഹം ആദരിക്കുന്ന ഒരാളാണ് ഷിഹാബുദ്ദീനെന്നും ഉടൻ വിട്ടയക്കണമെന്നും ഐഎപിഎ ആവശ്യപ്പെട്ടു. ഇന്ത്യൻ സർക്കാരും കേരള സർക്കാരും അക്യുപങ്ചർ ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അക്യുപങ്ചർ പ്രസവം എന്നൊന്നില്ല. രോഗത്തിന് മാത്രമാണ് അക്യുപങ്‌ചർ ചികിത്സയുള്ളത്. ഷിഹാബുദിൻ്റെ പേര് എഫ്ഐആറിൽ പോലുമില്ല.

ഷിഹാബുദ്ദീൻ മുമ്പ് അധ്യാപകനായിരുന്നു. അധ്യാപനം ഉപേക്ഷിച്ചാണ് അക്യുപങ്ചർ ചികിത്സയിലേക്ക് ഇറങ്ങിയത്. സമൂഹം ആദരിക്കുന്ന വ്യക്തിയാണ് ഷിഹാബുദ്ദീനെന്നും ഐഎപിഎ. ഷെമീറയുടെയും നവജാത ശിശുവിന്റെയും മരണത്തിൽ ഷിഹാബുദ്ദീന്റെ പങ്ക് കഴിഞ്ഞ ദിവസം പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഷെമീറയ്‌ക്ക് ആശുപത്രിയിൽ ചികിത്സ നൽകുന്നത് ഇയാൾ തടഞ്ഞെന്ന ഭർത്താവ് നയാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അക്യുപങ്ചറിസ്റ്റിൻ്റെ അറസ്റ്റ്. ഇതിന് പിന്നാലെയാണ് ഷിഹാബുദ്ദീനെ ന്യായീകരിച്ച് ഐഎപിഎ രംഗത്തെത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഞായറാഴ്ച മുതല്‍ ലക്ഷദ്വീപിലേക്ക് പറന്നിറങ്ങാം ; സി പ്ലെയിന്‍ സര്‍വീസ് 19 മുതല്‍

0
കൊച്ചി: ലക്ഷദ്വീപ് യാത്രയ്ക്ക് ഒരുങ്ങുകയാണോ? ഇനി പത്തൊന്‍പതാം തീയതി മുതല്‍ നിങ്ങള്‍ക്ക്...

കര്‍ക്കടക മാസ പൂജ : ശബരിമല നട നാളെ തുറക്കും

0
പത്തനംതിട്ട: കര്‍ക്കടക മാസ പൂജയ്ക്കായി ശബരിമല നട വ്യാഴാഴ്ച തുറക്കും. വൈകീട്ട്...

പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

0
പാലക്കാട്: കടമ്പഴിപ്പുറം പുലാപ്പറ്റയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ്...

സെന്‍സസ് : വിവരശേഖരണത്തില്‍ കൃത്യത ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസിന്‍റെ ഭാഗമായി വീടുകളുടെ വിവരശേഖരണം നടത്തുമ്പോള്‍ കൃത്യത ഉറപ്പാക്കണമെന്ന്...