സുബൈർ വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം നൽകിയത് തെറ്റെന്ന് കേരളം ; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

ദില്ലി : പാലക്കാട് എസ്ഡിപിഐ പ്രവർത്തകൻ സുബൈർ വധക്കേസിൽ സംസ്ഥാനസർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്. കേസിലെ പ്രതികളായ അഞ്ച് ആർഎസ്എസ് പ്രവർത്തകർക്ക് ജാമ്യം നൽകിയതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. കേസിലെ ഏഴാം പ്രതി ജീനീഷ് എന്ന കണ്ണന്‍റെ ജാമ്യത്തിനെതിരായ ഹർജിയിലാണ് കോടതി ഇന്ന് നോട്ടീസ് നൽകിയത്. ജസ്റ്റീസ് സുധാൻഷുധൂലിയ അധ്യക്ഷനായ ബെഞ്ചിന്‍റെയാണ് നടപടി.

പ്രതികൾക്ക് ജാമ്യം നൽകിയത് തെറ്റാണെന്നും നടപടി ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിംഗ് കൌൺസൽ ഹർഷദ് വി ഹമീദ് വാദിച്ചു. സാക്ഷികളെ അടക്കം പ്രതികൾ സ്വാധീനിക്കുമെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. മറ്റുള്ളവരുടെ ജാമ്യത്തിനെതിരായ ഹർജി കോടതി ഉടൻ പരിഗണിക്കും. 2022 ഏപ്രിലിലാണ്പാലക്കാട് ജില്ലയിൽ RSS – SDPI സംഘർഷത്തിന്‍റെ തുടർച്ചയായി ആർഎസ്എസ് പ്രവർത്തകരായ സഞ്ജിത്ത്, ശ്രീനിവാസൻ എന്നിവരുടെ കൊലപാതകം. ഈ സംഘർഷത്തിനിടെയാണ് സുബൈറും കൊല്ലപ്പെടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...