ളാഹ ചെമ്പങ്കരയില്‍ ജനവാസമേഖലയില്‍ പട്ടാപ്പകല്‍ കാട്ടാനക്കൂട്ടമിറങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പെരുനാട്‌ ഗ്രാമ പഞ്ചായത്തിലെ ളാഹ ചെമ്പങ്കരയില്‍ പട്ടാപ്പകല്‍ ജനവാസമേഖലയില്‍ കാട്ടാനകൂട്ടമിറങ്ങി. പകല്‍ ഇറങ്ങിയ ആനകള്‍ ഏറെ നേരം ജനവാസ മേഖലയില്‍ നിലയുറപ്പിച്ച ശേഷമാണ് തിരികെ മടങ്ങിയത്. മുന്‍പ് രാത്രി സമയങ്ങളില്‍ ഇറങ്ങിയ കാട്ടാനകള്‍ ഇപ്പോള്‍ പകല്‍ സമയത്തും ഇറങ്ങാന്‍ തുടങ്ങിയതോടെ ഭീതിയിലാണ് പ്രദേശവാസികള്‍. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ജനവാസമേഖലയില്‍ എത്തിയ കാട്ടാനകള്‍ പ്രദേശത്തെ വീടുകളുടെ ചുറ്റുമതിലും ഗേറ്റും രണ്ട് സ്കൂട്ടറുകളും കൃഷിയും ഉള്‍പ്പെടെ നശിപ്പിച്ചിരുന്നു. ഇതോടെ ഭീതിയുടെ നിഴലിലാണ് ഇവിടുത്തെ കുടുംബങ്ങള്‍.

വടശ്ശേരിക്കര – പമ്പ പ്രധാന പാതയില്‍ ളാഹ അമ്പലം ജംഗ്ഷനില്‍ നിന്നും മൂന്നുകിലോമീറ്റര്‍ ഹാരിസണ്‍ കമ്പനിയുടെ റബ്ബര്‍ തോട്ടത്തിലൂടെ വേണം ചെമ്പങ്കരയിലെ ജനവാസ മേഖലയില്‍ എത്താന്‍. മുപ്പത് കുടുംബങ്ങളാണ് ഇവിടെ താമസം. പുലര്‍ച്ചെ ടാപ്പിങ്ങിന് പോകുന്ന തൊഴിലാളികളും സ്കൂളിലേക്ക് പോകുന്ന വിദ്യാര്‍ഥികളും അടക്കം കാട്ടാന ശല്യത്തില്‍ ഭീതിയുടെ നിഴലിലാണ്. ചെമ്പങ്കരയിലെ ജനവാസ പ്രദേശത്ത് റീ പ്ലാന്റ് ചെയ്യാതെ കിടക്കുന്ന ഏക്കറുകണക്കിന് സ്ഥലത്ത് കൈത കൃഷി കാലാവധി കഴിഞ്ഞ് കിടക്കുകയാണ്. കര്‍ഷകര്‍ ഉപേക്ഷിച്ച് പോയ ഇവിടെ ധാരാളം കൈത ചക്കകള്‍ വിളഞ്ഞ് പഴുത്ത് കിടക്കുന്നതാണ് കാട്ടാനകള്‍ ജനവാസമേഖലയില്‍ ഇറങ്ങുവാന്‍ കാരണം. റോഡിന് ഇരുവശത്തും കാട് വളര്‍ന്നു നില്‍ക്കുന്നതും സ്ട്രീറ്റ് ലൈറ്റുകള്‍ പ്രകാശിക്കാത്തതുമെല്ലാം നാട്ടുകാരുടെ കാട്ടാന ഭീതി ഇരട്ടിയാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രിയ വർഗീസിന്റെ നിയമന കേസിൽ സർവകലാശാല മലക്കംമറിഞ്ഞതിൽ ശക്തമായ പ്രതിഷേധവുമായി ഇടത് അധ്യാപക സംഘടനയായ...

0
കണ്ണൂർ : കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമന...

അഞ്ചരക്കണ്ടി ഡെന്റൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ; പ്രതിയായ ഡോക്ടർ...

0
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ...

നിവിൻ പോളി ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ അപകടം ; ഷോക്കേറ്റ് തൃശ്ശൂർ സ്വദേശിയായ ടെക്നീഷ്യന് ദാരുണാന്ത്യം

0
എറണാകുളം: നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അപകടം. എടയാറിലെ ഷൂട്ടിംഗ്...

സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. ഓണത്തോടനുബന്ധിച്ച്...