സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരങ്ങള്‍ മുറിച്ച് മാറ്റുവാന്‍ കെ.എസ്.ഇ.ബി മുന്‍‌കൂര്‍ അനുമതി തേടണം ; പത്തനംതിട്ട ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരങ്ങള്‍ മുറിച്ച് മാറ്റുവാന്‍ ഇനി മുതല്‍ ഉടമയോട് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ എ.നിസാമുദീന്‍ കെ.എസ്.ഇ.ബി ക്ക് നിര്‍ദേശം നല്‍കി. തിരുവല്ലയില്‍ അനുവാദമില്ലാതെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങുകള്‍ കെ.എസ്.ഇ.ബി ടച്ച് വെട്ടിന്റെ പേരില്‍ മുറിച്ച് മാറ്റിയത് വിവാദമായതിനെ തുടര്‍ന്നാണ് പത്തനംതിട്ട ജില്ലാ കളക്ടറുടെ ഈ ഉത്തരവ്. ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് കെ.എസ്.ഇ.ബി ഇത്തരത്തില്‍ അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം തിരുവല്ല കവിയൂരില്‍ ഡോ.ജേക്കബ് ഉമ്മന്റെ വീട്ടുവളപ്പിലെ തെങ്ങുകള്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ മൂടോടെ വെട്ടി മാറ്റിയത് വലിയ വിവാദത്തിന് വഴി വെച്ചിരുന്നു.

ഉടമ സ്ഥലത്ത് ഇല്ലാത്തപ്പോഴായിരുന്നു സംഭവം. തെങ്ങ് മുറിച്ച് മാറ്റുന്ന വിവരം തന്നെ അറിയിച്ചിരുന്നില്ല എന്നും സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം നിയമപരമായി മുന്നോട്ട് പോകുമെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പത്തനംതിട്ട കളക്ടര്‍ ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം കെ.എസ്.ഇ.ബി ക്ക് നല്‍കിയത്. കളക്ടര്‍ നേരിട്ട് ഉത്തരവ് കെ.എസ്.ഇ.ബി യെ അറിയിക്കുകയായിരുന്നു. അടുത്തിടെയായി ഉടമകളോട് ചോദിക്കാതെ മരങ്ങള്‍ മുറിച്ച് മാറ്റിയത് സംബന്ധിച്ച് നിരവധി പരാതികളാണ് പത്തനംതിട്ട ജില്ലയില്‍ കെ.എസ്.ഇ.ബി യ്ക്ക് എതിരായി ഉയര്‍ന്നുവന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...