വടശ്ശേരിക്കര ഒളികല്ലിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു ; ലക്ഷങ്ങളുടെ നഷ്ടം

For full experience, Download our mobile application:
Get it on Google Play

​വടശ്ശേരിക്കര: വടശ്ശേരിക്കര – ഒളികല്ല് റോഡിൽ കനാൽ പാലത്തിന് സമീപം ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ രാത്രിയിലാണ് ജനവാസ മേഖലയിൽ ഇറങ്ങിയ ആനക്കൂട്ടം വൻതോതിൽ നാശനഷ്ടങ്ങൾ വരുത്തിയത്. പ്രദേശത്തെ കർഷകനായ പാറയിൽ പി.സി. കോശിയുടെ കൃഷിഭൂമിയിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. പുലര്‍ച്ചെയായിരുന്നു സംഭവം. വിളവെടുപ്പിന് പാകമായ നൂറോളം കൈതകള്‍ ആനക്കൂട്ടം നശിപ്പിച്ചു. കൂടാതെ വിവിധയിനം വാഴകൾ, തെങ്ങുകൾ, ബഡ് പ്ലാവ് എന്നിവയും ആനകൾ പൂർണ്ണമായും പിഴുതെറിയുകയും ചവിട്ടി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൾ. വന്യമൃഗശല്യം രൂക്ഷമായതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് പ്രദേശത്തെ കർഷകർ.

രാത്രികാലങ്ങളിൽ ആനക്കൂട്ടം പതിവായി ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തണമെന്നും അർഹമായ നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കണമെന്നും വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. വടശേരിക്കരയില്‍ ജനവാസമേഖലയില്‍ കാട്ടാനയുടെ ആക്രമണം അടുത്തകാലത്തായി പതിവാകുകയാണ്. റാന്നി വനം ഡിവിഷനില്‍ ഉള്‍പ്പെടുന്നതാണ് ഈ പ്രദേശം. പ്രദേശത്തെ നിരവധി കര്‍ഷകരുടെ കാര്‍ഷിക വിളകളാണ് കാട്ടാനകള്‍ അടുത്തകാലത്ത് നശിപ്പിച്ചത്. ഇതില്‍ പലര്‍ക്കും വനം വകുപ്പില്‍ നിന്നും അര്‍ഹമായ നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...