പാചകവാതക വില വര്‍ധനവിനെതിരെ എല്‍.ഡി.എഫ് പ്രതിഷേധം ; മാര്‍ച്ചും ധര്‍ണ്ണയും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പാചക വാതക പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ടയില്‍ വിവിധ കേന്ദ്രങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. എല്‍.ഡി.എഫ് ആറന്മുള മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചും ധര്‍ണ്ണയും സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ഓമല്ലൂര്‍ ശങ്കരന്‍ ഉത്ഘാടനം ചെയ്തു. സി.പി.ഐ പത്തനംതിട്ട മണ്ടലം സെക്രട്ടറി ബി.ഹരിദാസ് അധ്യക്ഷത വഹിച്ചു. എല്‍.ഡി.എഫ് നേതാക്കളായ പി.സജികുമാര്‍, അഡ്വ.എ.ജയകുമാര്‍, മാത്യു മരോട്ടിമൂട്ടില്‍, ശ്യാമ ശിവന്‍, കെ.അനില്‍കുമാര്‍, അഡ്വ.സക്കീര്‍ ഹുസൈന്‍, ഷാഹുല്‍ ഹമീദ്, സുമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

കോന്നി ബി.എസ്.എന്‍.എല്‍ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് എല്‍.ഡി.എഫ് കോന്നി നിയോജക മണ്ഡലം കണ്‍വീനര്‍ പി.ജെ അജയകുമാര്‍ ഉത്ഘാടനം ചെയ്തു. സി.പി.ഐ കോന്നി മണ്ഡലം സെക്രട്ടറി എ.ദീപകുമാര്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി.ആര്‍ ഗോപിനാഥന്‍, സി.പി.ഐ കൂടല്‍ മണ്ഡലം സെക്രട്ടറി സന്തോഷ്‌ കൊല്ലന്‍പടി, എല്‍.ഡി.എഫ് നേതാക്കളായ എം.പി.മണിയമ്മ, സി.കെ അശോകന്‍, വിജയ വിത്സണ്‍, ശ്യാം ലാല്‍, മിനിമോഹന്‍, രാജേഷ് കുമാര്‍, ബൈജു വടക്കേടത്ത്, അഞ്ചു അരവിന്ദ്, അനില പ്രദീപ്‌, സജീവ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...