നഴ്സുമാരുടെ സമരത്തിൽ മധ്യസ്ഥത ചർച്ചയ്ക്ക് നിർദേശം നൽകി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നഴ്സുമാരുടെ സമരത്തിൽ മധ്യസ്ഥത ചർച്ചയ്ക്ക് നിർദേശം നൽകി ഹൈക്കോടതി. ചൊവ്വാഴ്ച്ച മധ്യസ്ഥ ചർച്ച നടത്താമെന്നാണ് കോടതിയുടെ നിർദേശം. മധ്യസ്ഥ ചർച്ചകൾ പൂർത്തിയാകുന്നത് വരെ സമരം പാടില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതി മീഡിയേഷൻ സെന്ററിൽ നിന്നും മധ്യസ്ഥനെ നിയോഗിക്കുമെന്നും അറിയിച്ചു. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടു സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഉൾപ്പെടെ ബഹിഷ്കരിച്ചാണ് സമരം മുന്നോട്ട് പോകുന്നത്.

ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ശക്തമായി സമരം മുന്നോട്ടു കൊണ്ടുപോകാനാണ് സംഘടനകളുടെ തീരുമാനം. എന്നാൽ ഇപ്പോഴുള്ള സമരം അനാവശ്യമാണെന്നാണ് ആശുപത്രി മാനേജുമെൻ്റുകളുടെ നിലപാട്. ആശുപത്രികളിൽ നഴ്സുമാരുടെ എണ്ണം കുറഞ്ഞത് രോഗികളെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അതേസമയം ആശുപത്രി സേവനം മുടങ്ങുന്നില്ലെന്ന് സർക്കാർ ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശം നൽകിയിരുന്നു. ആശുപത്രികൾക്ക് പോലീസ് സംരക്ഷണം ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...