വടശേരിക്കരയില്‍ കാട്ടാനക്കൂട്ടം ; ഭീതിയോടെ ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : വടശേരിക്കര ടൗണിന് തൊട്ടടുത്തുള്ള കാർമേൽ ഓഡിറ്റോറിയത്തിന് സമീപം വരെ കാട്ടാനക്കൂട്ടം എത്തിയത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ ദിവസം രാത്രിയിറങ്ങിയ ആനകൾ മേഖലയിൽ വ്യാപകമായ കൃഷിനാശമാണ് വരുത്തിവെച്ചത്.
​ മുളമൂട്ടിലെ വസ്തുവിൽ കൃഷി ചെയ്യുന്ന സാബു പുളിക്കൽ, പരുവാനിക്കലിലെ വസ്തുവിൽ കൃഷി നടത്തുന്ന റെജി എന്നിവരുടെ അഞ്ഞൂറോളം വാഴകളും കപ്പയുമാണ് ആനകൾ നശിപ്പിച്ചത്. കുലച്ച വാഴകളാണ് കൂടുതലായും നശിപ്പിക്കപ്പെട്ടത്. വടശേരിക്കര ഗവണ്മെന്റ് എൽ.പി സ്കൂളിൽ നിന്നും കേവലം 100 മീറ്റർ മാത്രം അകലെയാണ് ആനകൾ എത്തിയത് എന്നത് പ്രദേശവാസികളിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

ടൗണിനോട് ചേർന്നുള്ള ജനവാസ മേഖലകളിൽ പോലും ആനകൾ യഥേഷ്ടം വിഹരിക്കുന്നത് ജനങ്ങളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ.
​വർഷങ്ങളായുള്ള അധ്വാനമാണ് ഒരു രാത്രി കൊണ്ട് ഇല്ലാതായത്. ടൗണിന് തൊട്ടടുത്ത് പോലും ആനകൾ എത്തുന്നത് തടയാൻ അധികൃതർ അടിയന്തിരമായി ഇടപെടണമെന്ന് പ്രദേശത്തെ കർഷകർ ആവശ്യപ്പെടുന്നു. ​കാട്ടാന ശല്യം തടയാൻ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടികൾ ഉണ്ടാകണമെന്നും കൃഷിനാശം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

​5 സെക്കൻഡിൽ 800 കിലോമീറ്റർ വേഗത! ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈനയുടെ...

0
ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ...

വടക്കാഞ്ചേരിയിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി

0
തൃശൂർ: വടക്കാഞ്ചേരി കുറാഞ്ചേരിയിൽ തെരുവുനായയോട് ക്രൂരത. തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ...