കുപ്പിവെള്ള കമ്പനികള്‍ കാണേണ്ടവരെ കാണേണ്ടപോലെ കണ്ടു : വടശേരിക്കരയിലെ വാട്ടർ എ.ടി.എം കണ്ണടച്ചു

For full experience, Download our mobile application:
Get it on Google Play

വടശ്ശേരിക്കര: ജനങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ലക്ഷങ്ങൾ മുടക്കി വടശേരിക്കര ജംങ്ഷനില്‍ സ്ഥാപിച്ച വാട്ടർ എടിഎം പ്രവർത്തനം നിലച്ചിട്ട് നാളുകള്‍ പിന്നിടുന്നു. ടൗണിൽ എത്തുന്ന യാത്രക്കാർക്കും വ്യാപാരികൾക്കും ഏറെ ആശ്വാസമാകേണ്ട പദ്ധതിയാണ് അധികൃതരുടെ അവഗണന മൂലം ഇപ്പോൾ തുരുമ്പെടുത്ത് നശിക്കുന്നത്. ലക്ഷക്കണക്കിന് രൂപ സർക്കാർ ഫണ്ട് വിനിയോഗിച്ചാണ് ആധുനിക രീതിയിലുള്ള ഈ വാട്ടർ എടിഎം സ്ഥാപിച്ചത്. കുറഞ്ഞ ചിലവിൽ ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി തുടക്കത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ മെയിന്റനൻസ് ജോലികൾ കൃത്യമായി നടക്കാത്തതും ജലലഭ്യത ഉറപ്പുവരുത്താത്തതും പദ്ധതിയെ തളർത്തി.

യന്ത്രം കേടായിട്ട് മാസങ്ങളായിട്ടും അത് നന്നാക്കാനോ പകരം സംവിധാനം ഒരുക്കാനോ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തോ അധികൃതരോ തയ്യാറായിട്ടില്ല. ശബരമല തീർത്ഥാടകർ ഉൾപ്പെടെ നിരവധി ആളുകൾ കടന്നുപോകുന്ന വടശേരിക്കരയിൽ കുടിവെള്ളത്തിനായി ആളുകൾ വൻതുക നൽകി കുപ്പിവെള്ളത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ്. വെയിലും മഴയുമേറ്റ് ലക്ഷങ്ങൾ വിലയുള്ള യന്ത്രസാമഗ്രികൾ നശിച്ചു കൊണ്ടിരിക്കുന്നത് നികുതിപ്പണത്തോടുള്ള വെല്ലുവിളിയാണ്. വേനൽ കടുക്കുന്ന സാഹചര്യത്തിൽ വടശേരിക്കര ടൗണിലെ കുടിവെള്ള ക്ഷാമത്തിന് അടിയന്തിര പരിഹാരം കാണണമെന്നും വാട്ടർ എടിഎം എത്രയും വേഗം പ്രവർത്തനസജ്ജമാക്കണമെന്നുമാണ് പ്രദേശവാസികളുടെയും വ്യാപാരികളുടെയും ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

​5 സെക്കൻഡിൽ 800 കിലോമീറ്റർ വേഗത! ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈനയുടെ...

0
ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ...