മണ്ണാറക്കുളഞ്ഞിയില്‍ പ്രവാസി മലയാളിയുടെ ഹൈടെക് കൃഷിതോട്ടം ശ്രദ്ധേയമാകുന്നു

For full experience, Download our mobile application:
Get it on Google Play

മണ്ണാറക്കുളഞ്ഞി : മേക്കൊഴൂര്‍ സ്വദേശിയായ പ്രവാസി മലയാളിയുടെ ഹൈടെക് കൃഷിതോട്ടം സഞ്ചാരികളെ ആകര്‍ഷിക്കുന്നു. മേക്കൊഴൂര്‍ ചിറ്റക്കാട്ട് പുത്തന്‍വീട്ടില്‍ ജോസ് തോമസാണ് വത്യസ്തമായ രീതിയില്‍ കൃഷിതോട്ടം ഒരുക്കി ശ്രദ്ധയാകര്‍ഷിച്ചത്‌. കര്‍ഷക കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന ജോസ് തോമസിന് ഹൈടെക് രീതിയില്‍ ആരെയും ആകര്‍ഷിക്കുന്ന തരത്തില്‍ ഒരു കൃഷിത്തോട്ടം ഒരുക്കുക എന്നത് ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു. ഇതിനെ തുടര്‍ന്നാണ് പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ സമീപം കോട്ടമലയില്‍ 8.05 ഏക്കറില്‍ കൃഷിത്തോട്ടമൊരുക്കിയത്. 8 കോടി രൂപയോളമാണ് നിര്‍മ്മാണ ചെലവ്. ഹൈബ്രീഡ് കാര്‍ഷിക വിളകളാണ് കൃഷിത്തോട്ടത്തില്‍ ഏറെയും. കുരുമുളക്, റംബൂട്ടാന്‍, മാവ്, പ്ലാവ്, നാരകം, കമുക്, സപ്പോട്ട തുടങ്ങി നിരവധി കാര്‍ഷിക വിളകളാണ് ഹൈടെക് തോട്ടത്തിലുള്ളത്.

വെറുമൊരു കൃഷിത്തോട്ടം എന്നതിലുപരി ഗാര്‍ഡനിംഗ് രീതിയിലാണ് കൃഷിത്തോട്ടം ഒരുക്കിയിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സാധാരണ രീതിയില്‍ മരങ്ങളില്‍ പടര്‍ത്തി വിടുന്ന കുരുമുളക് തൈകള്‍ക്ക് പകരം ഇവിടെ പ്രത്യേകം സ്ഥാപിച്ചിട്ടുള്ള പി.വി.സി പൈപ്പുകള്‍ വഴിയാണ് പടര്‍ത്തി വിട്ടിരിക്കുന്നത്. പൈപ്പുകളില്‍ പടര്‍ന്നു കയറിയ കുരുമുളക് വള്ളികള്‍ കാണുവാന്‍ തന്നെ പ്രത്യക ഭംഗിയാണ്. തോട്ടത്തില്‍ പഴുത്ത് പാകമായ റംബൂട്ടാന്‍ മരങ്ങളില്‍ നിന്നും ഈ അടുത്ത സമയത്ത് വിളവെടുത്തിരുന്നു. ഇതില്‍ നിന്നും മികച്ച ലാഭം കൊയ്യാനായെന്ന് ഉടമ പറയുന്നു. ഹൈടെക് കൃഷിത്തോട്ടം കാണുവാന്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും നിരവധി ആളുകള്‍ ദിവസവും എത്തിച്ചേരുന്നുണ്ട്. സന്ദര്‍ശകര്‍ക്കായി കൃഷിത്തോട്ടത്തില്‍ കുളങ്ങളും റോഡുകളും വരെ നിര്‍മ്മിച്ചിട്ടുണ്ട്. ഭാവിയില്‍ തോട്ടം കേന്ദ്രീകരിച്ച് റിസോര്‍ട്ട് നിര്‍മ്മിക്കുകയും ഫാം ടൂറിസം നടപ്പിലാക്കുവാനും ഉടമ ലക്ഷ്യമിടുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...