പന്തളത്ത് വീടിന് തീപിടിച്ചു ; പണവും വീട്ടുപകരണങ്ങളും കത്തി നശിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : വീടിന് തീപിടിച്ച് അലമാരയിൽ സൂക്ഷിച്ചിരുന്ന 4,500 രൂപയും വീട്ടുപകരണങ്ങളും കത്തി നശിച്ചു. ഭിത്തിക്കും കോൺക്രീറ്റ് മേൽക്കൂരയ്ക്കും വ്യാപകമായി കേടുപാട് ഉണ്ടായിട്ടുണ്ട്. മുടിയൂർക്കോണം പെട്രോൾ പമ്പിന് എതിർവശത്തുള്ള വടക്കേവള്ളിക്കുഴിയിൽ ശ്രീധരന്‍റെ വീടിനാണ് തീപിടിച്ചത്‌. ഇന്നലെ രാവിലെ 10.30ന് ആണ് സംഭവം. ശബ്ദംകേട്ട് വീട്ടിലുണ്ടായിരുന്ന ശ്രീധരന്‍റെ മകൻ ശ്രീജിത്ത് അയൽവാസികളെ വിവരമറിയിച്ചു. ഹോസ് ഉപയോഗിച്ച് വെള്ളമൊഴിച്ചെങ്കിലും തീ അണയ്ക്കാനായില്ല.

അടൂരിൽ നിന്ന് ഫയർ ഫോഴ്സ് സംഘം എത്തിയാണ് തീ പൂർണമായി അണച്ചത്. വീടിന്‍റെ മുൻഭാഗത്തെ മുറിയുടെ ഉൾവശം പൂർണമായും കത്തി. ടിവി, കട്ടിൽ, മെത്ത, അലമാര, വസ്ത്രങ്ങൾ, വാതിലുകൾ, ജനാല, ആധാരം ഉള്‍പ്പടെയുള്ള രേഖകളും വീട്ടിൽ സൂക്ഷിച്ചിരുന്ന സൈക്കിളും സീലിങ് ഫാനുകളും കത്തിനശിച്ചു. ചിറ്റിലപ്പാടത്ത് പാട്ടക്കൃഷി നടത്തുകയാണ് ശ്രീധരൻ. ഭാര്യ രത്നമ്മ ഉൾപ്പെടെ 5 പേരടങ്ങുന്ന കുടുംബമാണ് ഇവിടെ താമസിച്ചിരുന്നത്. ശ്രീധരന്‍ ഹൃദയസംബന്ധമായ രോഗത്തിന് ചികിത്സയിലാണ്.

തീപിടുത്തമുണ്ടായതോടെ അടുക്കളയിൽ സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ മാറ്റിയത്  ദുരന്തമൊഴിവാക്കി. സമീപത്തെ വീട്ടിൽ പെയിന്റിങ് ജോലി ചെയ്യുകയായിരുന്ന ശരത്താണ് സിലിണ്ടർ മാറ്റിയത്. ടിവി പ്ലഗ് പോയിന്റിലെ വയറിങ് ചൂടായി തീ കത്തി സമീപത്തേക്ക് പടർന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫിസർ വി.വിനോദ് കുമാർ പറഞ്ഞു. വീട്ടിലെ വയറിങ് പൂർണമായും കത്തിയ നിലയിലായിരുന്നു.‍

അടൂർ ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫിസർ വി.വിനോദ് കുമാറിന്‍റെ നേതൃത്വത്തിൽ അസി.സ്റ്റേഷൻ ഓഫിസർ കെ.സി.റെജി കുമാർ, ഗ്രേഡ് അസി.സ്റ്റേഷൻ ഓഫിസർ ടി.എസ്.ഷാനവാസ്, റെസ്ക്യൂ ഓഫിസർമാരായ ദിനൂപ്, സൂരജ്, ശരത്ത്, ശശി കുമാർ, വേണുഗോപാൽ, അനിൽ കുമാർ, എസ്ഐ പി.കെ.രാജൻ, നഗരസഭാ കൗൺസിലർ സൗമ്യ സന്തോഷ്‍ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മാവേലിക്കരയിൽ നിന്നുള്ള യൂണിറ്റും സ്ഥലത്തെത്തിയിരുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...