കാസര്‍കോട്: ആർഎസ്എസുമായുള്ള ചർച്ചയുടെ നേട്ടമെന്തെന്ന് ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. കോൺഗ്രസ് ലീഗ് വെൽഫയർ പാർട്ടി അന്തർധാര വ്യക്തമാണ്.എല്ലാ കാലത്തും തുടരുന്ന ഈ ബന്ധത്തിന്‍റെ തുടർച്ചയാകും ആർ എസ് എസ് ജമാ അത്തെ ഇസ്ലാമി ചർച്ച എന്നു സംശയിക്കേണ്ടിയിരിക്കുന്നു.മുഖ്യമന്ത്രി ഉന്നയിച്ച ആ രോപണത്തിൽ യു ഡി എഫ് നേതൃത്വം ആണ് നിലപാട് വ്യക്തമാകേണ്ടത് ഇസ്ലാംവർഗീയ വാദത്തിന്‍റെ കേന്ദ്രമാണ് ജമാഅത്തെ ഇസ്ലാമി.ഇസ്ളാമോഫോബിയ പടര്‍ത്താനാണ് സിപിഎം ശ്രമമെന്ന് ആരോപിക്കുന്ന ജമാ അത്തെ ഇസ്ളാമി എന്തിനാണ് ഏറ്റവുമധികം ഇസ്ളാമോഫോബിയ പടര്‍ത്തുന്ന ആര്‍ എസ് എസുമായി ചര്‍ച്ച നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.
ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി എംവി ഗോവിന്ദന്‍ പൗര പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി..കാസർകോട് ഗസ്റ്റ് ഹൗസ് കോൺഫ്രൻസ് ഹാളിലായിരുന്നു യോഗം..ജനപക്ഷ ജാഥയാണ്. കോൺഗ്രസും ബിജെപിയും അസ്വസ്ഥമാകുന്നത്. സ്വാഭാവികം.പിണറായി വിജയന് വേണ്ടിയല്ല കേരള സർക്കാരിനുള്ള രക്ഷാ കവചമൊരുക്കാനാണ് ജാഥ.കെ.സി വേണുഗോപാലിന് സ്ഥലജലവിഭ്രാന്തിയാണ്. അതുകൊണ്ടാണ് പിണറായി വിജയനെയും നരേന്ദ്ര മോദിയെയും ഒരു പോലെ കാണുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































