പുല്ലാട് കുറിയന്നൂരില്‍ വീടിന് തീ പിടിച്ചു – വീട് പൂര്‍ണ്ണമായും അഗ്നിക്കിരയായി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : പുല്ലാട് കുറിയന്നൂരില്‍ വീടിന് തീ പിടിച്ചു. വീട് പൂര്‍ണ്ണമായും അഗ്നിക്കിരയായി, 30 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ്‌ പ്രാഥമിക നിഗമനം. ആളപായമോ പരിക്കുകളോ ഇല്ല. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് വീടിന് തീ പിടിച്ചത്. തോട്ടപ്പുഴശ്ശേരി കുറിയന്നൂര്‍ മാരത്തോണ്‍ വീട്ടില്‍ എം.വി തോമസിന്റെ വീടാണ് അഗ്നിക്ക് ഇരയായത്. ഓട് മേഞ്ഞ പഴയ വീടായിരുന്നു ഇത്. മേല്‍ക്കൂരയില്‍ ഒരു ഭാഗത്ത് ഉണ്ടായിരുന്ന ഷീറ്റുകളും കത്തി നശിച്ചു. എ.സി യില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അഗ്നിബാധയ്ക്ക് കാരണം എന്നാണ് തിരുവല്ല അഗ്നിരക്ഷാ സേനയുടെ പ്രാഥമിക നിഗമനം. വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട് വീട്ടില്‍ ഉണ്ടായിരുന്ന തോമസും ഭാര്യയും വീടിന് പുറത്തേക്ക് ഇറങ്ങി രക്ഷപെടുകയായിരുന്നു.

അറയും നിരയുമുള്ള പഴയ വീടായതിനാല്‍ മേല്‍ക്കൂരയും ഭിത്തിയും ഗ്രഹോപകരണങ്ങളും ഉള്‍പ്പെടെ എല്ലാം പൂര്‍ണ്ണമായി അഗ്നിക്ക് ഇരയായി. വീടിനുള്ളില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും കത്തി നശിച്ചു. ശേഷിച്ച രേഖകള്‍ തിരുവല്ല അഗ്നിരക്ഷാ സേന വീണ്ടെടുത്ത് നല്‍കി. അടുക്കള ഭാഗത്തേക്ക് തീ കൂടുതല്‍ പടരാതെ ഇരുന്നതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. തിരുവല്ലയില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് തീ അണയ്ക്കുവാന്‍ സാധിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...