ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നതിൽ അങ്കലാപ്പിലായി പാകിസ്ഥാനും ബംഗ്ലാദേശും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നതിൽ അങ്കലാപ്പിലായി പാകിസ്ഥാനും ബംഗ്ലാദേശും. യൂറോപ്യൻ വസ്ത്ര വിപണിയിൽ ഇതുവരെ തങ്ങൾക്കുണ്ടായിരുന്ന മേധാവിത്തം ഇതോടെ ഇന്ത്യ കൈയ്യടക്കുമെന്നാണ് ഇവരുടെ ഭീതി. സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വരുന്നതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾ യൂറോപ്യൻ വിപണിയിൽ നികുതിയില്ലാതെ എത്തിക്കാനാവും. വസ്ത്രങ്ങൾ, ആഭരണങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ കയറ്റുമതി രംഗത്തിന് ഇത് വലിയ ഊർജ്ജമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ത്യ തങ്ങൾക്കെതിരെ സാമ്പത്തിക യുദ്ധം തുടങ്ങിയെന്നാണ് ഈ കരാറുമായി ബന്ധപ്പെട്ട് പാകിസ്ഥാനിലെ വ്യാപാരികൾ വിമർശിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ പാകിസ്ഥാൻ ജിഎസ്‌പി പ്ലസ് എന്ന പദവി ഉപയോഗിച്ചാണ് യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ നികുതി ഇളവ് നേടി എത്തിക്കുന്നത്. പാകിസ്ഥാനിൽ നിന്ന് കയറ്റി അയക്കുന്ന തുണിത്തരങ്ങളിൽ 75 ശതമാനവും യൂറോപ്പിലേക്കാണ് പോകുന്നത്. ഈ വിപണികളിലേക്ക് വിലക്കുറവോടെ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഇനി എത്തുമെന്നതാണ് പാകിസ്ഥാൻ്റെ ആശങ്കയ്ക്ക് കാരണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...