13 വയസ്സുകാരിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തുൾപ്പെടെയുള്ളവർ കൂട്ടബലാത്സംഗത്തിനിരയാക്കി

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ് : ഉത്തർപ്രദേശിലെ ​ഗൊരഘ്പൂരിൽ 13 വയസ്സുകാരിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തുൾപ്പെടെയുള്ളവർ കൂട്ടബലാത്സംഗത്തിനിരയാക്കി അന്യായമായി തടവിൽ പാർപ്പിച്ചു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആൺസുഹൃത്ത് പെൺകുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി ഹോട്ടൽ മുറിയിൽ പാർപ്പിച്ചാണ് ക്രൂരമായി പീഡിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു. ജനുവരി അഞ്ചിന് പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. ഏകദേശം പതിനഞ്ച് ദിവസങ്ങൾക്ക് ശേഷം നൗസാദയിലെ ഒരു ഹോട്ടൽ മുറിയിൽ നിന്ന് അവശ നിലയിൽ പെൺകുട്ടിയെ പൊലീസ് കണ്ടെത്തി. പോലീസ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ആറുമാസമായി പെൺകുട്ടി സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 15-കാരനുമായി അടുപ്പത്തിലായിരുന്നു.

ജനുവരി ഒന്നിന് ഇയാൾ പെൺകുട്ടിയെ ​ഗൊരഘ്പൂരിൽലെ ഭൂമി പാലസ് ഹോട്ടലിലേക്ക് കൊണ്ടുപോയി മൂന്ന് ദിവസം തുടർച്ചയായി പീഡിപ്പിച്ചു. തുടർന്ന് പെൺകുട്ടിയെ മുറിയിൽ പൂട്ടിയിട്ട് ആൺസുഹൃത്ത് രക്ഷപ്പെടുകയായിരുന്നു. അതിന് ശേഷം ഹോട്ടൽ ഉടമ അഭയ് സിംഗ്, മാനേജർ ആദർശ് പാണ്ഡെ എന്നിവരും പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് കുട്ടിയെ സ്പാ നടത്തിപ്പുകാർക്ക് ഇവർ വിറ്റതായും പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടൽ ഉടമ അഭയ് സിംഗ്, മാനേജർ ആദർശ് പാണ്ഡെ, സ്പാ മാനേജർ അങ്കിത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...