പോലീസ് ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പീഡന പരാതി നൽകിയെന്ന് പൊന്നാനിയിലെ വീട്ടമ്മ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പോലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ബലാത്സംഗ പരാതി മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയതായി പൊന്നാനിയിലെ വീട്ടമ്മ. ഇ-മെയിൽ വഴിയാണ് പരാതി നൽകിയതെന്നും പൊന്നാനി പോലീസ് സ്റ്റേഷനിൽ നാളെ പരാതി നൽകുമെന്നും വീട്ടമ്മ വ്യക്തമാക്കി. മലപ്പുറം എസ്‌പി ആയിരിക്കെ സുജിത് ദാസും സിഐ വിനോദും ബലാത്സംഗം ചെയ്തെന്ന പരാതിയാണ് ഇവർ ഉന്നയിച്ചത്. ഡിവൈഎസ്‌പി ബെന്നി അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ട്. എന്നാൽ ആരോപണങ്ങൾ പോലീസ് ഉദ്യോഗസ്ഥർ നിഷേധിച്ചിട്ടുണ്ട്. കുടുംബ വസ്തുവുമായി ബന്ധപ്പെട്ട പരാതിയുമായി പോലീസിനെ സമീപിച്ചതിന് ശേഷമാണ് തന്നെ ഇരയാക്കിയതെന്ന് വീട്ടമ്മ മാധ്യമങ്ങളോട് പറഞ്ഞു. പൊന്നാനി സിഐ വിനോദിനെയാണ് പരാതിയുമായി ആദ്യം സമീപിച്ചത്. വിനോദ് അന്വേഷണത്തിന്റെ മറവിൽ പീഡിപ്പിച്ചുവെന്നും ഇതേക്കുറിച്ച് പരാതി പറയാൻ ചെന്നപ്പോൾ മലപ്പുറം എസ്‌പി സുജിത് ദാസ് രണ്ട് തവണ പീഡിപ്പിച്ചുവെന്നുമാണ് ആരോപണം. ഡിവൈഎസ്‌പി ബെന്നി മോശമായി പെരുമാറിയെന്നും ഇവർ ആരോപിച്ചിരുന്നു.

ആരോപണം നിഷേധിച്ച സുജിത് ദാസും സിഐ വിനോദും പരാതിക്ക് പിന്നിൽ ഗൂഢാലോചന ആരോപിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം തേടിയ ശേഷം നിയമ നടപടികളിലേക്ക് കടക്കുമെന്ന് സിഐ വിനോദ് വ്യക്തമാക്കി. മുട്ടിൽ മരം മുറി കേസ് അന്വേഷിക്കുന്നതിൻ്റെ പക പോക്കലാണ് പരാതിയെന്ന് ഡിവൈഎസ് പി ബെന്നി പ്രതികരിച്ചു. പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തൽ ഉണ്ടായതോടെയാണ് പരാതിയുമായി രംഗത്ത് വന്നതെന്ന് വീട്ടമ്മ പറഞ്ഞു. സിഐക്കെതിരെ വീട്ടമ്മയുടെ ആരോപണം നേരത്തെ വകുപ്പ് തലത്തിൽ പരിശോധിച്ചുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ എസ്‌പിയെ അടക്കം ഉൾപ്പെടുത്തിയുള്ള ആരോപണത്തിൽ പരിശോധന നടന്നിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...