മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള കുഞ്ഞിന്റെ അമ്മക്ക് പൂച്ചയുടെ കടിയേറ്റു, ചികിത്സ വൈകിയെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ കുട്ടിയുടെ അമ്മക്ക് പൂച്ചയുടെ കടിയേറ്റു. മാതൃശിശു സംരക്ഷണ വിഭാഗത്തില്‍ 34ാം വാര്‍ഡില്‍ വച്ച് ഇന്ന് രാത്രി ഏഴോടെയാണ് സംഭവമുണ്ടായത്. രണ്ടര വയസുകാരനായ കുഞ്ഞിന്റെ അമ്മയായ ആദിത്യ കൃഷ്ണക്ക് കാലില്‍ കടിയേറ്റത്. ശസ്ത്രക്രിയ ചെയ്യുന്നതിനായി ഇന്നലെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ഇന്ന് രാവിലെ ശസ്ത്രക്രിയക്ക് ശേഷം കുട്ടിയെ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ആദിത്യ കൃഷ്ണയാണ് കുഞ്ഞിന് സമീപം ഉണ്ടായിരുന്നത്. വരാന്തയിലൂടെ നടക്കുമ്പോഴാണ് ആദിത്യക്ക് കടിയേറ്റതെന്ന് ഭര്‍ത്താവ് മടവൂര്‍ പൈമ്പാലശ്ശേരി സ്വദേശി വിജീഷ് പറഞ്ഞു. എന്നാല്‍ അത്യാഹിത വിഭാഗത്തില്‍ എത്തിയെങ്കിലും മണിക്കൂറുകളോളം കാത്തുനിന്നിട്ടും ചികിത്സ ലഭിച്ചില്ലെന്ന് വിജീഷ് സൂചിപ്പിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ കുഞ്ഞിന്റെ കൂടെ നില്‍ക്കാന്‍ ആദിത്യക്ക് മാത്രമായിരുന്നു അനുവാദമുണ്ടായിരുന്നത്. ഈ കാര്യങ്ങളെല്ലാം അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാരോട് പറഞ്ഞെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...