പട്ടാമ്പിയിൽ ജപ്തി നടപടി നേരിട്ട വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പട്ടാമ്പിയിൽ ജപ്തി നടപടി നേരിട്ട വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പട്ടാമ്പി കീഴായൂർ സ്വദേശി ജയ(48)യാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഷൊർണൂർ അർബൻ കോ- ഓപ്പറേറ്റീവ് ബാങ്കാണ് ജപ്തി നടപടി സ്വീകരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വീട് ജപ്തി ചെയ്യാൻ ബാങ്ക് ഉദ്യോ​ഗസ്ഥർ എത്തിയപ്പോഴാണ് പട്ടാമ്പി കീഴായൂർ സ്വദേശി ജയ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. 80 ശതമാനത്തോളം പൊള്ളലേറ്റ ജയയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനിടെ പട്ടാമ്പി പോലീസും തഹസിൽദാറും സ്ഥലത്തെത്തി ജപ്തി നടപടികൾ നിർത്തിവെപ്പിച്ചു. 2015 മുതൽ 2 ലക്ഷം രൂപയുടെ വായ്പ എടുക്കുകയും തിരിച്ചടവ് മുടങ്ങുകയുമായിരുന്നു. കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നതായും കൃത്യമായ നടപടി ക്രമങ്ങൾ പാലിച്ചാണ് ജപ്തി നടപടികൾ ചെയ്തതെന്നും ബാങ്ക് ഉദ്യോ​ഗസ്ഥർ പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൊബൈലിൽ ശുചിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതിയെ വീട്ടുകാര്‍ ചേർന്ന് പിടികൂടി

0
തിരുവനന്തപുരം: മൊബൈല്‍ ക്യാമറ ഉപയോഗിച്ച് ശുചിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതിയെ വീട്ടുകാര്‍...

ലിഫ്റ്റില്‍ കുടുങ്ങിയ ശശി തരൂര്‍ എംപിയെ പുറത്തെത്തിച്ചു

0
തിരുവനന്തപുരം: ലിഫ്റ്റില്‍ കുടുങ്ങിയ ശശി തരൂര്‍ എംപിയെ പുറത്തെത്തിച്ചു. തിരുവനന്തപുരം പിഎംജിയിലെ...

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുൻ‌കൂർ ജാമ്യം

0
കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്...

പോലീസ് അനാസ്ഥ കാരണം കൃത്യസമയത്ത് ചികിത്സ കിട്ടാതെ 11 വയസുകാരൻ മരിച്ച സംഭവത്തിൽ ബാലാവകാശ...

0
വയനാട്: പോലീസ് അനാസ്ഥ കാരണം കൃത്യസമയത്ത് ചികിത്സ കിട്ടാതെ 11 വയസുകാരൻ...