കുവൈത്തിൽ ജോലിക്ക് പോയ വീട്ടമ്മയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി ; പരാതിയുമായി കുടുംബം

For full experience, Download our mobile application:
Get it on Google Play

വയനാട്: കുവൈത്തിൽ ദുരൂഹ സാഹചര്യത്തിൽ വീട്ടമ്മ മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. കാക്കവയൽ ആട്ടക്കര വീട്ടിൽ വിജയന്റെ ഭാര്യ അജിത വിജയൻ (50) ആണ് ജോലി ചെയ്‌തിരുന്ന വീട്ടിൽ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അജിത ജീവനൊടുക്കിയതല്ല, ജോലി ചെയ്‌തിരുന്ന വീടിന്റെ ഉടമയായ സ്ത്രീയോ അവരുടെ കുടുംബമോ കൊലപ്പെടുത്തിയതാകാമെന്ന് സംശയിക്കുന്നതായി വിജയൻ മുഖ്യമന്ത്രിക്ക് പരാതി നൽകി.കൃത്യമായി ഭക്ഷണമില്ല, വിശപ്പ് അകറ്റാൻ വെള്ളം മാത്രം, തൊഴിലുടമ മർദിച്ച് താഴെയിടും എന്നെല്ലാം മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ബന്ധുവിനോടും സുഹൃത്തിനോടും അജിത പറഞ്ഞിരുന്നു. വിഷമിപ്പിക്കേണ്ടെന്ന് കരുതി ഇക്കാര്യങ്ങൾ വീട്ടിൽ അറിയിച്ചിരുന്നില്ല.

ഈ മാസം 19നാണ് അജിത മരിച്ചുവെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം കഷ്ടപ്പാടുകൾ സഹിക്കാൻ തയ്യാറായി വിദേശത്തേക്ക് പോയ അജിത ആത്മഹത്യ ചെയ്യാൻ സാദ്ധ്യതയില്ലെന്നാണ് കുടുംബം പറയുന്നത്. അജിതയുടെ സാധനങ്ങൾ ഇനിയും തിരികെ കിട്ടിയില്ലെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കുടുംബം വ്യക്തമാക്കി. ഒരു നേരം മാത്രമാണ് അജിതക്ക് ഭക്ഷണം നൽകിയിരുന്നതെന്ന് വിവരം ലഭിച്ചതായി മകൾ മിഥുഷ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...