വൻ തുക കുടിശ്ശിക ; മരുന്ന് വിതരണം നിര്‍ത്തി, കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾ വൻ പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വൻ തുക കുടിശ്ശികയായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്ന് വിതരണം വിതരണക്കാർ നിർത്തിയതോടെ രോഗികളും ഡോക്ടർമാരും വലിയ ആശങ്കയിലാണ്. ജീവൻ രക്ഷാമരുന്നുകൾ, ശസ്ത്രക്രിയാ ഉപകരണങ്ങൾ, തുടങ്ങിയവ വിതരണം ചെയ്ത‌ത വകയിൽ 75കോടിയിലധികം രൂപയാണ് വിതരണക്കാർക്ക് മെഡിക്കൽ കോളേജിൽ നിന്ന് ലഭിക്കാനുള്ളത്. മാർച്ച് 9 മുതൽ കരാറുകാർ മരുന്ന് വിതരണം നിർത്തിയിരിക്കുകയാണ്. ആദ്യ ദിവസങ്ങളിൽ മെഡിക്കൽ കോളേജ് എച്ച്.ഡി.എസ് ഫാർമസിയിലെ മരുന്നുകൾ ഉപയോഗിച്ചെങ്കിലും ഇന്നലെയോടെ മരുന്നുകൾ പൂർണമായും തീർന്ന സ്ഥിതിയിലാണ്.

എട്ട് മാസത്തെ കുടിശ്ശികയാണ് വിതരണക്കാർക്ക് ലഭിക്കാനുള്ളത്. കലക്ടറുമായി നടത്തിയ ചർച്ചയിൽ കലക്ടർ അനുഭാവ പൂർവം പ്രശ്നങ്ങൾ കേട്ടതായും ബന്ധപ്പെട്ടവരെ വിവരങ്ങൾ അറിയിക്കാം എന്ന് കലക്ടർ ഉറപ്പ് നൽകിയതായും മരുന്ന് വിതരണക്കാർ പറയുന്നു. ഡിസംബർ വരെയുള്ള കുടിശ്ശിക മാർച്ച് 31നകം ലഭിക്കാതെ മരുന്ന് വിതരണം പുനരാരംഭിക്കാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വിതരണക്കാർ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്ന് ലഭ്യമല്ലാതായത്തോടെ പുറത്തുനിന്നും വൻ തുക മുടക്കി മരുന്ന് വാങ്ങേണ്ട അവസ്ഥയിലാണ് ഇപ്പോൾ രോഗികൾ ഉള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട് കൗൺസിൽ യോഗം നടന്നു

0
മല്ലപ്പള്ളി : വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട്...

സ്ട്രീറ്റ് ലൈറ്റുകള്‍ കണ്ണടച്ചു : അടൂര്‍ ബൈപ്പാസ് ഇരുട്ടില്‍

0
അടൂര്‍ : എം.സി റോഡിലെ അടൂര്‍ ബൈപ്പാസില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ പ്രകാശിക്കാത്തത് വാഹനയാത്ര...

ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: പന്നൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം. പൂനൂർ...

സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് ‘സ്നേഹാലയം’ എന്ന് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് നടപ്പിലാക്കി

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് 'സ്നേഹാലയം' എന്ന് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ്...