തിരുവല്ല ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം അപകട ഭീഷണിയായി കൂറ്റന്‍ മരം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: തിരുവല്ല എം.സി റോഡില്‍ ഹെഡ് പോസ്റ്റ് ഓഫീസ് ജംഗ്ഷനും ബി.എസ്.എന്‍.എല്‍ ഓഫീസിനും ഇടയില്‍ റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരം അപകട ഭീഷണിയുയര്‍ത്തുന്നു. മരത്തിന്റെ വലിയ ശിഖരങ്ങള്‍ എം.സി റോഡിലേക്ക് ചാഞ്ഞു നില്‍ക്കുകയാണ്. ശക്തമായ കാറ്റില്‍ മരം ആടിയുലയുന്നതും കാണാം. ഈ നില തുടര്‍ന്നാല്‍ മരം റോഡിലേക്ക് പതിക്കാനും സാധ്യത ഏറെയാണ്‌. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന് സമീപമാണ് മരമുള്ളത്. മരത്തിന്റെ ഉണങ്ങിയ ശിഖരങ്ങള്‍ റോഡിലേക്ക് ഒടിഞ്ഞു വീഴുന്നുമുണ്ട്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ദിവസം ഒട്ടേറെ ആളുകള്‍ അപകടാവസ്ഥയിലായ ഈ മരത്തിന് ചുവട്ടില്‍കൂടി നടന്നുപോകുന്നുണ്ട്.

ഇതിന് സമീപത്തെ വെയ്റ്റിങ് ഷെഡില്‍ ബസ് കയറാന്‍ വരുന്നവര്‍ക്കും കൂറ്റന്‍ മരം ഭീഷണിയാണ്. മരത്തിന്റെ ശിഖരങ്ങളുടെ അടിയില്‍ കൂടിയാണ് വൈദ്യുതി ലൈന്‍ കടന്നുപോകുന്നത്. ഈ വിഷയത്തില്‍ കെ.എസ്.ഇ.ബി യും പൊതുമരാമത്ത് വകുപ്പും വലിയ അനാസ്ഥയാണ് കാട്ടുന്നത്. മരം മുറിച്ച് മാറ്റുന്നത് സംബന്ധിച്ച് പൊതു ജനങ്ങള്‍ ചോദിച്ചാല്‍ കെ.എസ്.ഇ.ബി യും പൊതുമരാമത്തും പരസ്പരം പഴിചാരി രക്ഷപെടുകയാണെന്ന് ജനങ്ങള്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...

സഹോദരങ്ങളുടെ പേരില്‍ അന്‍പതോളം കേസുകള്‍ ; ഇത്തവണ അറസ്റ്റിലായത് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ

0
കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങളെ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ...

ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം ; കോണ്‍ഗ്രസ് ജില്ലാ നേതാവ് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: ചേന്തിയിൽ മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാഹനം തടഞ്ഞു നിർത്തിയ...

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...