ബാങ്കോക്കിൽ നിന്ന് കോടികളുടെ ഹൈഡ്രോപോണിക് കഞ്ചാവ് കടത്താൻ ശ്രമം ; മുൻ മിസിസ് കേരള മത്സരാർത്ഥി മുംബൈയിൽ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ : ബാങ്കോക്കിൽ നിന്നും വൻതോതിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച തൃശൂർ സ്വദേശിനിയായ മോഡൽ മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. 2025-ലെ ‘മിസിസ് കേരള’ മത്സരത്തിലെ പങ്കാളിയായിരുന്ന തൃശൂർ സ്വദേശിനി ഹർഷ സണ്ണി (28) ആണ് അറസ്റ്റിലായത്. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 11.82 കോടി രൂപ വിലമതിക്കുന്ന, വീര്യം കൂടിയ 11 കിലോഗ്രാമിലധികം ‘ഹൈഡ്രോപോണിക്’ കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ജൂൺ 10-11 തീയതികളിൽ രാത്രി ബാങ്കോക്കിൽ നിന്നുള്ള എയർ ഇന്ത്യ (TG-351) വിമാനത്തിലാണ് ഹർഷ മുംബയ് ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. വിമാനത്താവളത്തിലെ പതിവ് പരിശോധനകൾക്കിടയിൽ പെരുമാറ്റത്തിൽ സംശയം തോന്നിയ എയർ ഇന്റലിജൻസ് യൂണിറ്റും കസ്റ്റംസ് ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ ഹർഷയുടെ ട്രോളി ബാഗിൽ നിന്ന് വാക്വം സീൽ ചെയ്ത 12 പ്ലാസ്റ്റിക് പാക്കറ്റുകൾ കണ്ടെടുത്തു. ഇതിൽ പച്ചനിറത്തിലുള്ള വസ്തുവായിരുന്നു ഉണ്ടായിരുന്നത്. എൻ.ഡി.പി.എസ് കിറ്റ് ഉപയോഗിച്ച് സംഭവസ്ഥലത്തുതന്നെ നടത്തിയ രാസപരിശോധനയിൽ അതീവ വീര്യമുള്ള ഹൈഡ്രോപോണിക് മരിജുവാനയാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. മയക്കുമരുന്ന് കടത്തിയതിന് ഹർഷ സണ്ണിക്കെതിരെ ലഹരിമരുന്ന് വിരുദ്ധ നിയമപ്രകാരം കസ്റ്റംസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. 2025 ലെ ‘മിസിസ് കേരള’ മത്സരത്തിലെ മത്സരാർത്ഥിയായിരുന്നു ഹർഷ. കോടതിയിൽ ഹാജരാക്കിയ ഹർഷയെ മുംബയ് ഫോർട്ട് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഹർഷയുടെ കൈവശമുണ്ടായിരുന്ന ലഹരിമരുന്ന് കൺസൈൻമെന്റ് മുംബയിലോ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലോ ആർക്ക് വേണ്ടിയാണ് എത്തിച്ചതെന്നതിനെക്കുറിച്ച് കസ്റ്റംസും നാർക്കോട്ടിക് വിഭാഗവും ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...

സഹോദരങ്ങളുടെ പേരില്‍ അന്‍പതോളം കേസുകള്‍ ; ഇത്തവണ അറസ്റ്റിലായത് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ

0
കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങളെ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ...

ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം ; കോണ്‍ഗ്രസ് ജില്ലാ നേതാവ് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: ചേന്തിയിൽ മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാഹനം തടഞ്ഞു നിർത്തിയ...

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...