ഇടുക്കി പീരുമേട്ടിൽ കോടതി പരിസരത്തു വെച്ച് ഭർത്താവ് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

പീരുമേട്: ഇടുക്കി പീരുമേട്ടിൽ കോടതി പരിസരത്തു വെച്ച് ഭർത്താവ് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. കോടതിയിൽ കേസുമായി ബന്ധപ്പെട്ട് വന്ന ദമ്പതികളായ ചക്കുപള്ളം മനകാലയിൽ ബിജുവാണ് ഭാര്യ 45- കാരിയായ അമ്പിളിയെ ആക്രമിച്ചത്. കുമളി പോലീസ് ചാർജ്ജ് ചെയ്ത കേസിൽ കോടതി സമൻസ് പ്രകാരം സാക്ഷി പറയാനെത്തയതായിരുന്നു ദമ്പതികൾ. കേസ് സംബന്ധിച്ച് കേസ് വിവരങ്ങൾ എപിപിയുമായി സംസാരിച്ച് മുറിയിൽ നിന്നും ഇറങ്ങി വന്ന ഭാര്യയെ ഭർത്താവ് മാരകമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

കഴുത്തിന് കുത്തേറ്റ അമ്പിളിയെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മുറിവുകൾ ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയും ചെയ്തു കഴുത്തിന് 15 ഓളം കുത്തുകളാണ് ഏറ്റത്. ഇതിനിടയ്ക്ക് ഭാര്യയും ഭർത്താവും തമ്മിലുള്ള കുടുംബവഴക്കിനെ തുടർന്ന് രണ്ടുപേരും വേറെ വേറെ താമസിക്കുകയായിരുന്നു എന്നാണ് വിവരം.

ഭാര്യയ്ക്ക് അവിഹിത ബന്ധം സംശയിച്ചാണ് ഭർത്താവ് ആക്രമിച്ചത്. എ പി പിയുടെ ഓഫീസിൽ മൊഴി പറയാന്‍ എത്തിയ ഭാര്യയെ കഴുത്തറക്കാൻ ശ്രമിക്കുകയും തുടര്‍ന്ന് കുത്തുകയും ആയിരുന്നു. കോടതി വളപ്പിൽ വെച്ച് നടത്തിയ അക്രമത്തിൽ പ്രതിയായ ബിജുവിനെ പീരുമേട് പോലീസ് സർക്കിൾ ഇൻസ്പെക്ടർ സുമേഷ് സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലഖ്നൗവിൽ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിന് തീപിടിച്ച് 15 പേർ മരിച്ച സംഭവം : നാലുപേർ അറസ്റ്റിൽ

0
ലഖ്നൗ: ഉത്തർ പ്രദേശിലെ ലഖ്നൗവിൽ കോച്ചിങ് സെൻ്ററിൽ ഉണ്ടായ തീപിടിത്തത്തെ തുട‍ർന്ന്...

പിഎം ശ്രീ: ആശങ്കയറിയിച്ച് ലീഗ് എംഎൽഎമാർ ; വിവാദ വ്യവസ്ഥകൾ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകൾ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി...

താമരശേരിയിൽ യുവതിയെ ക്രൂരമായി മർദിച്ച സംഭവം : ഭർത്താവിനെതിരെ കേസെടുത്തു

0
കോഴിക്കോട്: താമരശേരിയിൽ ഭാര്യയെ മർദിച്ച ഭർത്താവിനെതിരെ കേസെടുത്തു. താമരശേരി സ്വദേശി വിനീഷിനെതിരെ...

അന്താരാഷ്ട്ര ആണവ ഏജൻസിയുടെ പരിശോധനകളുമായി സഹകരിക്കാൻ ഇറാൻ തയ്യാറായി : ജെ.ഡി വാൻസ്

0
ജനീവ: യു എൻ,ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി...