വിമർശനങ്ങൾക്ക് വാർത്താസമ്മേളനത്തിൽ മറുപടി നൽകിയ കെ.സുധാകരൻറെ നടപടിയിൽ എ ഐ ഗ്രൂപ്പുകൾക്ക് കടുത്ത അതൃപ്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.പി.സി.സി യോഗത്തിലെ വിമർശനങ്ങൾക്ക് വാർത്താസമ്മേളനത്തിൽ മറുപടി നൽകിയ കെ.സുധാകരന്‍റെ നടപടിയിൽ എ ഐ ഗ്രൂപ്പുകൾക്ക് കടുത്ത അതൃപ്തി. നേതൃത്വത്തിൻറെ ഏകാധിപത്യശൈലിയുടെ ഉദാഹരണമാണ് അധ്യക്ഷന്‍റെ നടപടി എന്നാണ് കുറ്റപ്പെടുത്തൽ. സുധാകരനെതിരെ പരസ്യമായി നേതാക്കൾ രംഗത്ത് എത്താനും സാധ്യതയുണ്ട്.

സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പുനസംഘടനാ നിർത്തിവെക്കണമെന്നായിരുന്നു കെ.പി.സി.സി വിശാല നേതൃയോഗത്തിലെ എ-ഐ ഗ്രൂപ്പുകളുടെ വിമർശനം. യുണിറ്റ് കമ്മിറ്റികൾ സുധാകരൻ അനുകൂലികൾ കയ്യടക്കുകയാണെന്നും കുറ്റപ്പെടുത്തലുണ്ടായി. വിമർശനങ്ങൾക്ക് സുധാകരനും യോഗത്തിൽ മറുപടി നൽകി. പക്ഷെ യോഗത്തിലെ വിമർശനം ഉന്നയിച്ചവരെ വാർത്താസമ്മേളനത്തിൽ സുധാകരൻ രൂക്ഷമായി കുറ്റപ്പെടുത്തിയതാണ് പുതിയ വിവാദം. വിമർശകർക്ക് ജനപിന്തുണയില്ലെന്നതടക്കമുള്ള പരസ്യനിലപാടിലാണ് മുതിർന്ന നേതാക്കൾക്ക് അടക്കം അമർഷം.

പാർട്ടിക്കുള്ളിൽ പോലും ആരോഗ്യകരമായ ചർച്ച വേണ്ടെന്ന നിലപാട് നേതൃത്വം പിന്തുടരുന്ന ഏകാധിപത്യശൈലിയുടെ തുടർച്ചയാണെന്നാണ് വിമർശനം. മാത്രമല്ല നേതൃയോഗത്തിൽ പുനസംഘടനയുടെ കാര്യത്തിൽ ഹൈക്കമാൻഡ് അന്തിമതീരുമാനം എടുക്കട്ടെ എന്ന് പറഞ്ഞ കെ.പി.സി.സി അധ്യക്ഷൻ പിന്നീട് നിലപാട് മാറ്റി ഹൈക്കമാൻഡിന്‍റെ അംഗീകാരമുണ്ടെന്നും പുനസംഘടനയുമായി മുന്നോട്ട് പോകുമെന്നും പ്രഖ്യാപിച്ചത് ശരിയായില്ലെന്നും നേതാക്കൾ പറയുന്നു. കെ.പി.സി.സി പുനഃസംഘടനാ വിവാദത്തിൽ എതിർപ്പ് ഉണ്ടെങ്കിലും പരസ്യപോര് ഗ്രൂപ്പുകൾ മാറ്റിയിരിക്കുകയായിരുന്നു. പക്ഷെ പുതിയ സാഹചര്യത്തിൽ സുധാകരന് മറുപടി നൽകണം എന്ന നിലപാടിലാണ് ​ഗ്രൂപ്പുകൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...