ഭൂവുടമയുടെ പീഡനത്തിന് ഇരയായ 30 കാരി ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

രാജ്കോട്ട് : ഭൂവുടമയുടെ പീഡനത്തിന് ഇരയായ 30കാരി ആത്മഹത്യ ചെയ്തു.ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭൂവുടമയായ യുവരാജ് സിങ് പാര്‍മറിനെതിരേ പോലീസ് കേസെടുത്തു. പാര്‍മറിന്റെ കൃഷിയിടത്തില്‍ ജോലിക്കെത്തിയ യുവതിയെ ആണ് ഇയാള്‍ ദിവസങ്ങളോളം പീഡിപ്പിച്ചത്. എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദ്ദിക്കുകയു വധഭീഷണി മുഴക്കുകയും ചെയ്തു.

ഇയാളുടെ കൃഷിയിടത്തില്‍ ജോലിക്കെത്തിയ യുവതിയെ പ്രതി ദിവസങ്ങളോളം പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. കൃഷിയിടത്തില്‍ വെച്ച്‌ ചൊവ്വാഴ്ചയാണ് യുവതി ആത്മഹത്യ ചെയ്തത്. ഇതിനുപിന്നാലെ പ്രതി ഒളിവില്‍പോയി. സുരേന്ദ്രര്‍നഗറിലെ വന്ദ്വാന്‍ താലൂക്കിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവും ഇതേ കൃഷിയിടത്തിലെ ജോലിക്കാരനാണ്. എന്നാല്‍ ഈ സംഭവങ്ങളൊന്നും ഭര്‍ത്താവ് അറിഞ്ഞിരുന്നില്ല. ഉത്പാദിപ്പിക്കുന്ന വിളകളുടെ 25 ശതമാനം വിഹിതം നല്‍കാമെന്ന് പറഞ്ഞാണ് പാര്‍മര്‍ ദമ്പതികളെ കൃഷിതോട്ടത്തില്‍ ജോലിക്കെത്തിച്ചത്. ഇതിനുശേഷമാണ് പ്രതി യുവതിയെ പീഡിപ്പിച്ചതെന്നും പോലീസ് പറയുന്നു.

പ്രതിയുടെ പീഡനം സഹിക്കാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇതിനിടെ ഭര്‍ത്താവിനെ അവര്‍ പീഡന വിവരം അറിയിക്കുകയും ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പീഡനത്തെ എതിര്‍ത്ത യുവതിയെ പാര്‍മര്‍ ക്രൂരമായി മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ മൂന്ന് വയസ് പ്രായമുള്ള കുട്ടിയേയും പ്രതി ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...