വെച്ചൂച്ചിറയിൽ നിരവധി പേരെ ആക്രമിച്ച കുറുനരിയെ ചത്തനിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: വെച്ചൂച്ചിറയിൽ പരിഭ്രാന്തി പരത്തി നിരവധി പേരെ ആക്രമിച്ച കുറുനരിയെ ചത്തനിലയിൽ കണ്ടെത്തി. വെച്ചൂച്ചിറ നവോദയ, പെരുന്തേനരുവി മേഖലകളിൽ ശനിയാഴ്‌ച രാവിലെയാണ് കുറുനരി നായ്ക്കളെയും പ്രദേശവാസിയെയും ആക്രമിച്ചത്. നവോദയ ജംങ്ഷനില്‍ വെച്ച് ചരിവുകാലായില്‍ ശാന്തമ്മ(75), പാറക്കുഴിയില്‍ മണി എന്നിവരെ ആക്രമിച്ച ശേഷം ഇടത്തിക്കാവ് പുലിതിട്ടയില്‍ റോയിയേയും കുറുനരി കടിച്ചു പരിക്കേല്‍പ്പിച്ചു. നാട്ടുകാർ വിവരം പോലീസിനെയും വനംവകുപ്പിനെയും അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുറുനരിയെ ചത്തനിലയിൽ കണ്ടെത്തിയത്. പേയുണ്ടെന്നു നാട്ടുകാർ സംശയിക്കുന്ന കുറുനരിയെ ഇടത്തിക്കാവ് ഭാഗത്താണ് ചത്ത നിലയില്‍ കണ്ടത്. നാട്ടുകാരായ മൂന്ന് പേരെ കടിച്ചതിനു ശേഷം രണ്ട് നായ്ക്കളെ കടിച്ചതായും നാട്ടുകാർ പറയുന്നു. പരിസരങ്ങളിൽ കൂടുതൽ മൃഗങ്ങളെ കുറുനരി കടിച്ചിട്ടുണ്ടോയെന്ന ആശങ്കയിലാണ് നാട്ടുകാർ. എന്നാല്‍ കഴുത്തില്‍ കുരുക്ക് മുറുകിയ നിലയില്‍ കണ്ട കുറുനരി പ്രണഭയത്താല്‍ ആക്രമിച്ചതാകാമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. മേഖലയില്‍ കൂടുതൽ അന്വേഷണവും നിരീക്ഷണവും നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴ കൊലപാതകം; യുവാവിനെ കുത്തിക്കൊന്ന പ്രതി പിടിയിൽ,

0
ആലപ്പുഴ: മംഗലത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. മംഗലം സ്വദേശി...

വിയറ്റ്നാം ബോട്ട് അപകടം ; മരിച്ച 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഹോ ചി മിൻ...

0
വിയറ്റ്‌നാം : ബോട്ട് അപകടത്തിൽ മരിച്ച ഇന്ത്യൻ വിനോദസഞ്ചാരികളുടെ മൃതദേഹങ്ങൾ ഹോ...

ലഹരിമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയ യുവതി പോലീസ് പിടിയില്‍

0
കോഴിക്കോട്: ലഹരിമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയ യുവതി പോലീസ് പിടിയില്‍....

വയനാട് ദുരന്തം ; മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനി നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി

0
മേപ്പാടി: വയനാട് കള്ളാടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിക്കുകയും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനിയായ...