റാന്നി സെൻ്റ് തോമസ് കോളേജിൽ ആരംഭിച്ച വിജ്ഞാന പത്തനംതിട്ട മെഗാ തൊഴിൽമേള ഞായറാഴ്ചയും തുടരും

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി സെൻ്റ് തോമസ് കോളേജിൽ ആരംഭിച്ച വിജ്ഞാന പത്തനംതിട്ട മെഗാ തൊഴിൽമേളയിൽ രണ്ടായിരത്തിലധികം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. മേള ഞായറാഴ്ചയും തുടരും. മേളയുടെ ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു. ഫൗണ്ടിറ്റ് ടാലൻറ് ആക്സിലറേഷൻ പോഗ്രാം ലോഞ്ചിംഗ് ഉദ്ഘാടനം അഡ്വ കെയു ജനീഷ് കുമാർ എംഎൽഎ നിർവഹിച്ചു. മുന്‍ എംഎൽഎ രാജു എബ്രഹാം അധ്യക്ഷത വഹിച്ചു. 38 സ്വകാര്യ സ്ഥാപനങ്ങളുടെ 89 തരം തസ്തികളിലേക്കുള്ള 18203 ഒഴിവുകളിലേക്കാണ് ഇൻറർവ്യൂ നടക്കുന്നത്. വിജ്ഞാന പത്തനംതിട്ട, മൈഗ്രേഷൻ കോൺക്ലേവ്, കുടുംബശ്രീ, നോളജ് മിഷൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന തൊഴിൽമേള റാന്നി സെൻറ് തോമസ് കോളേജിന്റെ അറുപതാമത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി. എസ്എസ്എൽസി, പ്ലസ് ടു, ഐടിഐ/ ഡിപ്ലോമ, ബിരുദം , ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവരാണ് ജോബ് മേള പ്രയോജനപ്പെടുത്താനായി ഇൻറർവ്യൂവിന് തയ്യാറായി എത്തിയത്.

ഓൺലൈൻ വഴിയും നേരിട്ടും ഉള്ള അഭിമുഖങ്ങൾ ഉണ്ടായിരുന്നു. റാന്നിയിൽ എത്തുന്ന ഉദ്യോഗാർത്ഥികൾക്ക് കോളേജിലേക്ക് എത്തുന്നതിന് സൗകര്യാർത്ഥം കെഎസ്ആർടിസി ബസ് സർവീസും ഏർപ്പെടുത്തിയിരുന്നു. ഇൻറർവ്യൂവിന് എത്തുന്ന ഉദ്യോഗാർത്ഥികൾക്ക് പേര് രജിസ്റ്റർ ചെയ്യുന്നതിന് പ്രത്യേകം കൗണ്ടറുകളും ഇൻറർവ്യൂവിന് ക്ഷണിക്കുന്നത് വരെ വിശ്രമിക്കുന്നതിനുള്ള മുറികളും സജ്ജീകരിച്ചിരുന്നു. ഉദ്യോഗാർത്ഥികൾക്ക് വേണ്ട സഹായങ്ങൾ ചെയ്തു നൽകുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനും ഹെൽപ്പ് ഡെസ്കുകളും ക്രമീകരിച്ചിരുന്നു. എൽ & ടി, ടെക്ക് മഹേന്ദ്ര, മണിമുറ്റം, ബിഎസ് എ സൈക്കിൾ, സിയറ്റ് ടയർ, ആക്സിസ് ബാങ്ക്, ടിവിഎസ്, ഏവിജി മോട്ടേഴ്സ് ഉൾപ്പെടെയുള്ള കമ്പനികളാണ് പങ്കെടുത്തത്.

അഭിമുഖങ്ങളെ നേരിടാനും പ്രശ്നങ്ങൾ പരിഹരിച്ച് കൂടുതൽ തയ്യാറെടുപ്പ് നടത്തുന്നതിനും കുട്ടികൾക്ക് കൂടുതൽ പരിപാടി പ്രചോദനമായി. മൈഗ്രേഷൻ കോൺക്ലേവ് രക്ഷാധികാരി ഡോ. ടി എം തോമസ് ഐസക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രാജി പി.രാജപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ് ഗോപി, സിപിഐ (എം) ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു , മുൻ എംഎൽഎ എ പത്മകുമാർ, കോളേജ് മാനേജർ പ്രൊഫ. സന്തോഷ് കെ തോമസ്, പ്രിൻസിപ്പാൾ സ്നേഹ എൽസി ജേക്കബ്, അഡ്വ. ആർ സനൽ കുമാർ, വൈസ് ചെയർമാൻ അഡ്വ. റോഷൻ റോയി മാത്യു, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ ആർ പ്രകാശ്, അഡ്വ. ബിന്ദു റെജി, ഉഷ സുരേന്ദ്രനാഥ്, ബി ഹരികുമാർ എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി...

ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

0
മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും...

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് രക്ഷപെടുത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 21 തീർഥാടകരുടെ സംഘത്തെ സ്വീകരിച്ച് വിദേശകാര്യമന്ത്രി...

0
ഡൽഹി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് രക്ഷപെടുത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 21 തീർഥാടകരുടെ...

കരിപ്പൂർ വിമാന താവളത്തിൽ മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്

0
കരിപ്പൂർ: മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്. കരിപ്പൂരിൽ നിന്ന് 2.20ന്...